university-college

തിരുവനന്തപുരം:യൂണവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാക്കൾ ഗുണ്ടകളെപോലെയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രാവലേയും വൈകിട്ടും യൂണിറ്റിലെ മുപ്പതംഗ സംഘം കാമ്പസിൽ റൗണ്ട്സ് ചുറ്റും. യൂണിറ്റ് കമ്മറ്റിയിൽ ഉള്ളവർ ക്ലാസിൽ കയറാറില്ല. നിർബന്ധിത പണപിരിവ് നൽകണം. നൽകിയില്ലെങ്കിൽ മർദ്ദനമാണ്. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മർദ്ദിക്കും. പാർട്ടി അംഗങ്ങളുടെ മക്കൾക്ക് പോലും മർദ്ദനം ഏറ്റിട്ടുണ്ട്. ആൺകുട്ടികളെ സ്വന്തം ക്ലാസിലെ പെൺകുട്ടികളോട് പോലും സംസാരിക്കാൻ നേതാക്കൾ അനുവദിക്കാറില്ല. ജീൻസോ ലെഗിൻസോ പാടില്ല. കാമ്പസിൽ കൂട്ടംകൂടിനിന്നാൽ ഭീഷണിപ്പെടുത്തി ക്ലാസലേക്ക് അയയ്ക്കും. നേതാക്കൾ ക്ലാസുകളിൽ കയറാറുമില്ല. യൂണിയൻ ചെയർമാനാകാൻ സപ്ലിമെന്ററി പാടില്ല, നിശ്ചിത ഹാജർ വേണം എന്നൊക്കെ നിബന്ധനയുണ്ട്. പക്ഷേ ഇവിടത്തെ ചെയർമാൻ ക്ലാസിൽ കയറാറില്ലെന്ന് പെൺകുട്ടികൾ തന്നെ പറഞ്ഞു.

മൂന്ന് വർഷമായി മർദ്ദനം സഹിക്കുകയാണെന്നും ഇനി തുടരാൻ കഴിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. എതിർക്കുന്നവരെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കും. പണം നൽകാത്ത അന്ധവിദ്യാർത്ഥിയെ വരെ മർദ്ദിച്ചിട്ടുണ്ട്. കോളേജ് അധികൃതർക്ക് പരാതി നൽകിയാലും നടപടിയില്ല. എസ്.എഫ്. ഐ. നേതാക്കളുടെ മർദ്ദനത്തിൽ മൂന്ന്‌പൊലീസുകാർക്ക് ഗുരുതരമായ പരക്കേറ്റിട്ടും നടപടി ഉണ്ടായിട്ടില്ല.