aashiq-abu

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ സ്വന്തം നേതാക്കൾ കുത്തിയതിനെതിരെ വിമർശനവുമായി സ്പീക്കറും പൂർവ വിദ്യാർത്ഥികളുമൊക്കെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കത്തിമുനയിൽ സ്വാതന്ത്ര്യവും സോഷ്യലിസവും ഇല്ല തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല.
തെറ്റുതിരുത്തുക.
പഠിക്കുക. പോരാടുക