തിരുവനന്തപുരം: വിവാഹത്തലേന്ന് കട്ടയ്‌ക്കോട് സ്വദേശിനിയായ വധു അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടി. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകനെ ഫോണിൽ വിളിച്ച് തന്നെ കൂടെക്കൊണ്ടുപോയില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വധു ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ യുവാവെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നു.
വാഴിച്ചൽ സ്വദേശിയുമായി കാട്ടയ്‌ക്കോട്ടുള്ള പാരിഷ്ഹാളിൽവച്ച് 10.30നായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാതായതോടെ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പെൺകുട്ടി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായതോടെ വിവാഹ സദ്യ പെൺവീട്ടുകാർ വൃദ്ധമന്ദിരങ്ങളിൽ വിതരണം ചെയ്തു.