kaumudy-news-headlines

1. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പീഡനങ്ങള്‍ വെളിപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥിനി നിഖില. കോളേജില്‍ പഠിക്കാനുള്ള അന്തരീക്ഷം ഇല്ല. എസ്.എഫ്.ഐയുടെ ഏകാധിപത്യമാണ് കോളേജില്‍. എസ്.എഫ്.ഐ കുട്ടികളെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നത് പ്രിന്‍സിപ്പാള്‍


2. ഒരിക്കല്‍ എങ്കിലും പ്രിന്‍സിപ്പാള്‍ പ്രതികരിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്യാന്റീനില്‍ പ്രവേശിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ഇതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തും. എസ്.എഫ്.ഐ നിലപാടിനെ എതിര്‍ത്ത പലരെയും കോളേജില്‍ നിന്ന് പറഞ്ഞ് വിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും എന്നും നിഖില പറഞ്ഞു
3. കേസ് ഒതുക്കാന്‍ ജില്ലാ നേതൃത്വം ഇടപ്പെട്ടു എന്ന് അഖിലിന്റെ സുഹൃത്ത്. ഇന്നലെ തന്നെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഇടപ്പെട്ടു. ജീവനില്‍ ഭയമുണ്ടെന്നും അഖിലിന്റെ സുഹൃത്ത് ജിതിന്‍. വിദ്യാര്‍ത്ഥികളുടെ പ്രതികരണം, അഖിലിനെ പ്രതികള്‍ കുത്തിയത് കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെ എന്ന് എഫ്.ഐ.ആര്‍ പുറത്തായ സാഹചര്യത്തില്‍
4. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദേശം അഖില്‍ അനുസരിച്ചില്ല. അക്രമത്തിലേക്ക് നയിച്ചത് ഇതിലുള്ള വിദ്വേഷം. കുത്തി കൊല്ലുമെടാ എന്ന് പ്രതികള്‍ കൊലവിളി നടത്തിയിരുന്നു. ഭയന്ന് ഓടിയപ്പോഴാണ് പ്രതികള്‍ അഖിലിനെ ആക്രമിച്ചത്. ഒന്നാം പ്രതി ശിവരഞ്ജിത്തും ആദിലും ചേര്‍ന്നാണ് അഖിലിനെ വളഞ്ഞ് പിടിച്ചത് എന്നും എഫ്.ഐ.ആര്‍. ഏത് വിധത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് അഖിലിന്റെ പിതാവ് ചന്ദ്രന്‍.
5. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത തേടി ജുഡീഷ്യല്‍ കമ്മിഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗുരുതര വീഴ്ച ഉണ്ടെന്ന് ജസ്റ്റിസ് കെ. നാരായണ കുറുപ്പ്. ഈ റിപ്പോര്‍ട്ട് കേസിന് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് വീണ്ടുംപോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും ജസ്റ്റിസ് കുറുപ്പ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ കാണപ്പെട്ട പരിക്കുകളുടെ പഴക്കത്തെ കുറിച്ച് പരിമര്‍ശമില്ല
6. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാത്തതും പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചയാണ്. ഇവ പരിഗണിച്ചാണ് ജുഡിഷ്യല്‍ കമ്മിഷന്റെ നീക്കം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ വിദഗ്ധര്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് മുന്‍ പൊലീസ് സര്‍ജന്‍. പോസ്റ്റ്‌മോര്‍ട്ടം ഏറ്റവും മുതിര്‍ന്ന മൂന്ന് പൊലീസ് സര്‍ജന്‍മാര്‍ തന്നെ നടത്തണം എന്നും പ്രതികരണം. ജുഡീഷ്യല്‍ കമ്മിഷന്റെ ആവശ്യം സ്വാഗതാഹര്‍ം എന്ന് മരിച്ച രാജ്കുമാറിന്റെ അമ്മ. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നും പ്രതികരണം
7. കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ സംരക്ഷിയ്ക്കാന്‍ അറ്റകൈ പ്രയോഗത്തിന് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വപ്പിച്ച്, കേവല ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തു എന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
8. വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കും എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ ഭരണം തുടരും എന്നും പ്രതികരണം. കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചു കൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്നലെ, സഭ പിരിയുന്നതിനു മുന്‍പെ യോഗത്തില്‍ നിന്ന് ഇറങ്ങിയ പ്രതിപക്ഷ നേതാവ് ബി.എസ്. യദ്യൂരിയപ്പ, ബി.ജെ.പി എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നാലെ, ഇവരെ വിവിധ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റി
9. കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ ഇന്നലെ തന്നെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബംഗളൂരു നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി എം.എല്‍.എമാരെ രാജി വയ്പ്പിയ്ക്കുമെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്