മറ്റേത് വസ്ത്രത്തേക്കാളും സ്ത്രീകൾക്ക് കൂടുതൽ ഇണങ്ങുക സാരിയാണ്. എന്നാൽ സാരിയുടുത്ത് ഫങ്ഷനോ മറ്റോ പോകാമെന്ന് വച്ചാലോ സമയം പോകുമെന്ന് ഓർത്ത് പലരും അതിനോട് നോ പറയും. മാത്രമല്ല വൃത്തിയായി സാരിയുടുക്കാൻ അറിയുന്നവരും വളരെ ചുരുക്കമാണ്. അതിനാൽത്തന്നെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു യുവാവ് ഒരു യുവതിക്ക് സാരിയുടുപ്പിക്കുന്ന വീഡിയോയാണ്.
ചില ട്രിക്കുകളുപയോഗിച്ച് വളരെ വേഗത്തിൽ സാരിയുടുപ്പിക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ആരുടേയും സഹായമില്ലാതെ എങ്ങനെ സാരിയുടുക്കാമെന്ന് വീഡിയോ കാണുമ്പോൾ മനസിലാക്കാം.