കാഴ്‌ചത്തകരാറുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണ്. കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കിൽ കാഴ്‌ചത്തകരാറുകൾ സങ്കീർണമായേക്കാം. മൊബൈൽ , കമ്പ്യൂട്ടർ, ടിവി എന്നിവയുടെ അമിത ഉപയോഗം കുട്ടികളിൽ പലതരം കാഴ്ചത്തകരാറുകൾ സൃഷ്‌ടിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ കാഴ്‌ചത്തകരാറുള്ളവരാണെങ്കിൽ, കൃത്യമായ ഇടവേളകളിൽ കുട്ടിയുടെ നേത്രപരിശോധ നടത്തണം. കുട്ടിയുടെ കൃഷ്ണമണിയിൽ പാടുകൾ കണ്ടാലും ഉടനെ ഡോക്‌ടറെ കാണണം. രാവിലെയും വൈകുന്നേരവും കുട്ടികളെ ഇളവെയിലേൽക്കാൻ അനുവദിക്കുക.
ചെറുപ്പം മുതൽ തന്നെ കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ വിടണം. സൂര്യപ്രകാശമേൽക്കുന്നതും നിറങ്ങളുമായി സമ്പർക്കമുണ്ടാകുന്നതും കാഴ്‌ചശക്തി മെച്ചപ്പെടുത്തും. മികച്ച കാഴ്‌ചശക്തി കൈവരിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഇലക്കറികൾ, തക്കാളി, കാരറ്റ്, ഫ്രൂട്സ്, മുട്ട, മീൻ തുടങ്ങിയവ കുട്ടിക്ക് നൽകുക. ചോക്ലേറ്റ്, ബ്രോയിലർ ചിക്കൻ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല. കുട്ടികൾക്ക് വർഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുന്നത് കാഴ്‌ചത്തകരാറുകൾ നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കും.