head-curry-recipe

മീൻ കറിയില്ലാതെ ചോറുണ്ണാത്ത ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ എന്നും ഒരേ രീതിയിലുള്ള മീൻ കറി കഴിച്ചാൽ ആർക്കും മടുപ്പ് തോന്നും. അതിനാൽ ഇന്ന് കുറച്ച് വെറൈറ്റിയായിട്ട് തലക്കറിയുണ്ടാക്കാം. കടലിന്റെ മക്കളുടെ തനതായ ശൈലിയിൽ ചൂരകളുടെ രാജാവായ കേരച്ചൂരയുടെ തല കൊണ്ട് കറിയുണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

ഇഞ്ചി-വെളുത്തുള്ളി ഇടിച്ചത്

മുളക് പൊടി

മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
പുളി അരച്ചത്

തേങ്ങ അരച്ചത്

വെള്ളം

ഉപ്പ്

മുരിങ്ങക്കായ

തക്കാളി

പച്ചമുളക്

തയ്യാറാക്കുന്നവിധം
ഒരു മൺചട്ടിയെടുത്ത് അതിലേക്ക് മീൻ തലയിടുക. ശേഷം മുകളിൽ നൽകിയ സാധനങ്ങളെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. പതിനഞ്ച് മിനിട്ടോളം അടച്ച്‌വ‌ച്ച് വേവിക്കുക. കപ്പയുടെ കൂടെയോ മറ്റോ കഴിക്കാം.

വീഡിയോ കാണാം...