army-chief-china

ന്യൂഡൽഹി: ലഡാക്കിലെ ദേംചോക്കിൽ ചൈന അതിക്രമിച്ച് കടന്നിട്ടില്ലെന്ന് കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യൻ മണ്ണിലേക്ക് കിലോമീറ്ററുകളോളം ചൈനയുടെ സൈന്യം കടന്ന് കയറി പതാക സ്ഥാപിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചില ടിബറ്റുകാർ ജൂലായ് ആറാം തീയതി ദലൈലാമയുടെ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ ചൈനീസ് സംഘം എത്തിയിരുന്ന. അല്ലാതെ അതിക്രമിച്ച് കടക്കൽ ഉണ്ടായിട്ടില്ലെന്നും എല്ലാം സാധാരണപോലെ.യാണെന്നും അദ്ദേഹം പറഞ്ഞു.