tamara-short-film

പ്രശസ്‌ത നടൻ സലീം കുമാർ കേന്ദ്ര കഥാപാത്രമാകുന്ന ഹൃസ്വ ചിത്രം 'താമര' ജൂൺ പത്തിന് റിലീസ് ചെയ്തു. സലീം കുമാർ, അജു വർഗ്ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ സമൂഹമാധ്യമ പേജിലൂടെയാണ് താമര പുറത്തിറക്കിയത്. ഹാഫിസ് മുഹമ്മദാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളിലുള്ളതു പോലെ ശക്തമായ കഥാപാത്രമായി സലീംകുമാർ എത്തുന്നു എന്ന പ്രത്യേകതയും ഈ ഹൃസ്വ ചിത്രത്തിനുണ്ട്.

രവീന്ദ്ര ജയൻ, സിബി തോമസ്, ലൂക്ക് മാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പെൺമക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും മനസ്സ് പൊള്ളിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിവിധ ഹൃസ്വ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഇതിന്റെ സംവീധായകന് മികച്ച സംവിധായകനുള്ള നിരവധി അവാർഡുകൾ ലഭിക്കുകയും ചെയ്തു.

ഇഷ്‌ക്, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാ കൃത്ത് രതീഷ് രവിയാണ് താമരയ്ക്കും രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം. ഭാസ്‌കർ, സംഗീതം: ആനന്ദ് മധുസൂദനൻ. അബ്ദുൾ മനാഫ്, പി.ബി മുഹമ്മദ്ദ് എന്നിവർ ചേർന്നാണ് ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.