ആധുനിക കാലത്ത് ഔഷധ പ്രയോഗത്തിന് പ്രസക്തിയേറുന്നു
മാള: സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന കൊല്ലവർഷത്തിലെ പന്ത്രണ്ടാം മാസമായ കർക്കടകത്തെ പഴമക്കാർ വിശ്രമ കാലമായാണ് കണക്കാക്കിയിരുന്നത്. തിരുവാതിര ഞാറ്റുവേലയിൽ കുതിർന്ന മണ്ണ് കർക്കടകത്തിൽ ഫലസമ്പുഷ്‌ടമാകുന്നു. സസ്യങ്ങൾക്ക് പുതുവേരുകൾ ഉണ്ടാകുന്നു. ഇങ്ങനെയുള്ള കർക്കടകത്തെ ഏറ്റവും അനുയോജ്യമായ ചികിത്സാ കാലമായാണ് ആയുർവേദ ആചാര്യന്മാർ കണക്കാക്കുന്നത്. കൂടുതൽ കരുത്തോടും പ്രസരിപ്പോടും കൂടിയ തുടർ ജീവനത്തിനായി ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും യോജിച്ച സമയമാണിത്.
അഗ്നിദീപ്‌തി വർദ്ധിപ്പിക്കുക, ആന്തരികാവയവങ്ങൾക്ക് ശുദ്ധി വരുത്തുക - ഇതിലൂടെ ശരീര-മനസുകളുടെ പുനരുജ്ജീവനമാണ് കർക്കടക ചികിത്സയുടെ കാതൽ. ഇതോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമത്തിനും പ്രാധാന്യമുണ്ട്. ലഘുവും മിതവുമായ, ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണമാണ് ഇക്കാലത്ത് വേണ്ടത്. രോഗിയാണെങ്കിലും അല്ലെങ്കിലും ദഹനപ്രക്രിയ സുഗമമായി നടക്കണം. വറുത്തതും പൊരിച്ചതും കൃത്രിമ രാസവസ്‌തുക്കൾ ചേർത്തിട്ടുള്ളതുമായ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം.
പറിച്ചെടുക്കുന്നതിനുള്ള പ്രയാസവും പാചകത്തിന്റെ ദുർഗ്രാഹ്യതയും കർക്കടക കഞ്ഞിയെ സാധാരണ ജനങ്ങളിൽ നിന്ന് അകറ്റി. എന്നാൽ ഇതേ ഔഷധി കഞ്ഞി കൂട്ടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. രാമച്ചം, ശതാവരി, ഓരില, മൂവില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി, കക്കുംകായ തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിട് കളയാത്ത ഞവര അരിയും ഉലുവയും ആശാളിയും പ്രത്യേകം പായ്ക്ക് ചെയ്‌ത ഔഷധ കഞ്ഞി കിറ്റ് ഒരാൾക്ക് ഏഴു ദിവസം കഴിക്കാവുന്ന രീതിയിലാണ് തയ്യാർ ചെയ്യുന്നത്. ഇത് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും നടുവേദന, കൈകാൽ കഴപ്പ്, മരവിപ്പ്,ക് ഷതം തുടങ്ങിയ വാത സംബന്ധ അസുഖങ്ങളുടെ ശമനത്തിനും അഗ്നിദീപ്തി വർദ്ധിപ്പിക്കാനും ഉത്തമമാണ്.
കർക്കടകത്തിൽ പ്രകൃതിക്ക് വരുന്ന വ്യതിയാനങ്ങൾ മനുഷ്യ ശരീരത്തിലും പ്രതിഫലിക്കും. ആ മാറ്റങ്ങൾ മനസിലാക്കി ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകളെ സമീകൃത അവസ്ഥയിൽ എത്തിക്കുന്നതിനുള്ള ചികിത്സകളാണ് കർക്കടക സുഖചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. അഭ്യംഗം, വിവിധ ഇനം കിഴികൾ, പിഴിച്ചിൽ, ശിരോധാര തുടങ്ങിയവയും സ്നേഹപാനം, വമനം, വിരേചനം, വസ്തി, നസ്യം എന്നിവയും സുഖ ചികിത്സയുടെ ഭാഗമായി ശരീരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ചെയ്യാറുണ്ട്.
ഈ ചികിത്സകളെല്ലാം തന്നെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ അകറ്റാനും പുനരുജ്ജീവനത്തിനും സഹായിക്കും. വിവിധ ശാരീരിക മാനസിക രോഗങ്ങൾക്കുള്ള ചികിത്സകൾക്ക് ഏറ്റവും ഉത്തമമായ കാലമാണ് കർക്ക ടകം. ഈ സമയത്ത് ചെയ്യുന്ന ചികിത്സകൾ വേഗം ഫലപ്രാപ്‌തി നൽകും.
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിനുള്ള പ്രധാന കാരണം. തെറ്റായ ആഹാരരീതികൾ,വ് യായാമക്കുറവ്, മാറിവരുന്ന ഋതുക്കൾക്ക് അനുസരണമല്ലാത്ത ജീവിതചര്യകൾ തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയ്ക്കും. അസുഖ ബാധിതനായ വ്യക്തിയുടെ പ്രായം, ശരീരബലം, ദഹനശക്തി, ആഹാരക്രമം, ജീവിതചര്യകൾ എന്നിവയും രോഗത്തിന്റെ വിവിധ അവസ്ഥകളും ലക്ഷണങ്ങളും പരിഗണിച്ച ശേഷമാണ് സാധാരണയായി ചികിത്സ വിധിക്കുന്നത്. അതുകൊണ്ട് വൈദ്യ നിർദേശപ്രകാരമുള്ള ചികിത്സകൾ സ്വീകരിക്കുന്നതാണ് ഉത്തമം. വിവിധയിനം പനികൾ, ജലദോഷം, ചുമ, ശ്വാസം മുട്ടൽ, ചർമ്മ രോഗങ്ങൾ, അലർജികൾ, വിവിധ വാതരോഗങ്ങൾ തുടങ്ങി മഴക്കാലത്തെ ഒട്ടുമിക്ക രോഗങ്ങൾക്കും ആയുർവേദ ശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സയുണ്ട്.
പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ എന്നും തുളസിയില ചവച്ച് കഴിയ്ക്കുന്നത് നല്ലതാണ്. മഞ്ഞൾ, നെല്ലിക്ക, മാതളനാരങ്ങ, ചെറുപയർ, ഗോതമ്പ്, തേൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വിരുദ്ധ ആഹാരങ്ങൾ ഒഴിവാക്കുകയും വേണം. ചുക്ക്, ജീരകം, തുളസിയില ഇവയിട്ട് വെന്ത വെള്ളം കുടിയ്ക്കാനുപയോഗിക്കാം. ഇത് കഫ ശല്യം ശമിപ്പിക്കും. തണുത്ത ഭക്ഷണം, പകലുറക്കം ,തണുത്ത വെള്ളം ഇവ ഒഴിവാക്കണം.
തണുത്ത കാറ്റടിച്ചുള്ള യാത്രകൾ ഒഴിവാക്കിയാൽ നന്ന്. മഴക്കാലത്ത് പൊതുവേ ഉണ്ടാകുന്ന വേദന, കടച്ചിൽ, മരവിപ്പ്,തൊലിക്കുള്ള രൂക്ഷത തുടങ്ങിയവയ്ക്ക് യോജിച്ച മരുന്നിട്ട് സംസ്‌കരിച്ച തൈലങ്ങളുടെ ഉപയോഗം നല്ലതാണ്. ഇങ്ങനെ അഭ്യംഗം ചെയ്തതിന് ശേഷം ആവി പിടിക്കുന്നതും വിയർപ്പിക്കുന്നതും രോഗ ശമിപ്പിക്കും.
ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന മഴക്കാലത്തെ ദേഹ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു. ഇതു മനസിലാക്കി ആയുർവേദ വിധിപ്രകാരം പ്രകൃതിക്കും ശരീര പ്രകൃതിക്കും ഇണങ്ങുന്ന വിധത്തിൽ അഗ്നിബലവും ശരീരബലവും രോഗ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാനുതകുന്ന ചര്യകളും ചികിത്സകളും സ്വീകരിക്കണം. ഇത്, ഇക്കാലത്ത് പടർന്നുപിടിക്കുന്ന ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും.
മാളയ്ക്കടുത്ത് കുഴൂരിൽ പ്രവർത്തിക്കുന്ന കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയാണ് ഇന്ന് കേരളത്തിൽ ആയുർവേദ ചികിത്സാരംഗത്ത് മുൻനിരയിലുള്ളത്. അഞ്ചുതലമുറകളായി, 150 വർഷത്തെ പാരമ്പര്യമുള്ള കണ്ടംകുളത്തി വൈദ്യശാലയ്ക്ക് കേരളത്തിൽ 200ലേറെ ഏജൻസികളുണ്ട്. നാല് ആയുർവേദ ആശുപത്രികളും അതിരപ്പിള്ളിയിൽ ആയുർസൗഖ്യം റിസോർട്ടും പ്രവർത്തിക്കുന്നു. ചീഫ് ഫിസിഷ്യൻ ഡോ. റോസ്‌മേരി വിത്സൺ ആണ് ചികിത്സകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഫോൺ: 9946047100