bjp

കൊൽക്കത്ത : കർണാടകയിലും ഗോവയിലും എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേർന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷൻ താമരയ്ക് തയ്യാറെടുക്കുന്നതായി സൂചന. 107 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് മുതിർന്ന നേതാവ് മുകുൾ റോയ് രംഗത്തെത്തി.


സി.പി.എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികളികളിലെ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്നാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. എന്നാൽ ബി.ജെ.പിയിൽ ചേരുന്ന എം.എൽ.എമാരുടെ പേരുവിവരങ്ങൾ മുകുൾ റോയ് വെളിപ്പെടുത്തിയിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നിന്ന് നാല്പതോളം തൃണമൂൽ എം.എൽ.എമാർ തങ്ങൾക്കൊപ്പം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു.