കൊച്ചി: കെട്ടിട നിർമ്മാണ രംഗത്ത് 42 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിയിലെ യശോറാം ബിൽഡേഴ്‌സ് ഒരുക്കുന്ന ബിൽഡ് എക്‌സ്‌പോയ്ക്ക് എറണാകുളം കോൺവെന്റ് റോഡ് - ടി.ഡി. റോഡ് ജംഗ്‌ഷനിലെ യശോറാം ബിൽഡിംഗിൽ തുടക്കമായി. ജൂലായ് 21വരെ നീളുന്ന എക്‌സ്‌പോയിൽ രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവേശനം.
ഹോം ലോൺ അസിസ്‌റ്റൻസ്, സ്‌പോട്ട് ബുക്കിംഗിന് ആകർഷക ഓഫറുകൾ തുടങ്ങിയവ എക്‌സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്. സൈറ്ര് വിസിറ്ര് സൗകര്യവുമുണ്ട്. എം.ജി. റോഡ് മെട്രോ സ്‌റ്രേഷന് സമീപം കച്ചേരിപ്പടി ജംഗ്‌ഷനിൽ എ.ആർ.എൽ ഹൈറ്ര്‌സ്, തമ്മനം-പുല്ലേപ്പടി റോഡിലെ ദി അബോഡ്, തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്‌ഷന് സമീപം ദേവകീയം എന്നിവയാണ് യശോറാം ബിൽഡേഴ്സിന്റെ നിർമ്മാണത്തിലുള്ള പ്രോജക്‌ടുകൾ. വിവരങ്ങൾക്ക്: 98470 55550.