shsthri

ലണ്ടൻ:ന്യൂസിലൻഡിനെതിരെ തോറ്ര ലോകകപ്പ് സെമിയിൽ മഹേന്ദ്ര സിംഗ് ധോണിയെ ഏഴാം നമ്പറിലിറക്കിയത് ടീമംഗങ്ങൾ ഒന്നിച്ചെടുത്ത തീുമാനത്തെ തുടർന്നാണെന്ന് ഇന്ത്യൻ ടീമിന്റെ പ്രധന പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് അവസാനമാണ് നമുക്കേറെ ആവശ്യമുള്ളത്. അതിനാലാണ് അദ്ദേഹത്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകാതിരുന്നത്. ഇക്കാര്യത്തഇൽ ടീമംഗങ്ങൾക്കെല്ലാം ഒരേ അഭിപ്രയമായിരുന്നെന്നും ശാസ്ത്രി വ്യക്തമാക്കി.

തുടർച്ചയായി മുൻനിര വിക്കറ്രുകൾ വീണപ്പോൾ പരിചയ സമ്പന്നനായ ധോണിയ്ക്ക് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകാത്തതിനെതിരെ മുൻതാരങ്ങളായ സച്ചൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നീ പ്രമുഖരെല്ലാം രംഗത്തുവന്നിരുന്നു.