university-college-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തു. പോലീസ് നടത്തിയ പരിശോധനയ്ക്കിടെ യൂണിയൻ ഓഫീസിൽ നിന്നാണ് മൂന്നു കത്തികളും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയത്.

ബൈക്കിന്റെ സൈലൻസർ, ഹാൻഡിൽബാർ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയൻ ഓഫീസിൽ ആളുകൾ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉൾപ്പെടെയുള്ള സാധനങ്ങളും പൊലീസ് അന്വേഷണത്തിൽ കണ്ടെടുത്തു.

യൂണിവേഴ്സിറ്റി കോളോജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പസിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ യൂണിയൻ ഓഫീസ് . അഖിലിന് കുത്തേറ്റ സ്ഥലവും പരിസരവുമെല്ലാം പൊലീസ് പരിശോധന നടത്തി. യൂണിവേഴ്സിറ്റി കോളജിൽ വിരുദ്ധനിലപാടെടുക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ എസ്.എഫ്.െഎ നേതാക്കള്‍ ഉപയോഗിച്ചിരുന്ന ഇടിമുറികൾ പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികളെ ഉപദ്രവിക്കാനുളള ഇടിമുറിയായി ഇവ ഉപയോഗിക്കുന്നത് വിലക്കണമെന്ന് അഞ്ചുവർഷം മുമ്പ് കോളജില്‍ പരിശോധന നടത്തിയ യുവജന കമ്മിഷൻ ശുപാർശ ചെയ്തിരുന്നതാണ്.