1. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ ആകാശ വിലക്ക് കാരണം ഒരു ദിവസം എയര്‍ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന അധികചിലവ് 13 ലക്ഷം രൂപ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ലോക് സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിത്. വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നതോടെ ചിലവ് 22 ലക്ഷമായി വര്‍ധിക്കും എന്നും റിപ്പോര്‍ട്ട്.
2. ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റുപാതകളെ ആണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ആശ്രയിക്കുന്നത്. പാക് നടപടിക്ക് പിന്നാലെ പാകിസ്ഥാനി വിമാനങ്ങള്‍ക്ക് ഇന്ത്യയും ആകാശ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പാകിസ്ഥാന്റെ തായ്ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് ഉള്ള വിമാന സര്‍വീസും തടസ്സപ്പെട്ടിരിക്കുക ആണ്.
3. ഫെബ്രുവരിയിലെ ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ആകാശവിലക്ക് പ്രഖ്യാപിച്ചത്. അതിര്‍ത്തിയിലെ വ്യോമ താവളങ്ങളില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഉള്ള ഈ വിലക്ക് നീക്കില്ലെന്ന് കഴിഞ്ഞ ദിവസം പാക്ക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞിരുന്നു.
4. ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണത്തിന് ഇനി രണ്ടുനാള്‍ കൂടി. 1000 കോടി ചെലവിട്ടാണ് ചാന്ദ്രയാന്‍ 2 ദൗത്യം യാഥാര്‍ഥ്യം ആക്കുന്നത്. 15ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ ഉപയോഗിക്കുന്ന ലാന്‍ഡര്‍, ചന്ദ്രോ ഉപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചാന്ദ്രയാന്‍ 2ന്റെ ഭാഗമായുള്ളത്.
5. ജി.എസ്.എല്‍.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാര്‍ക് 3 ആണ് ചാന്ദ്രയാനെ ഭ്രമണപഥത്തില്‍ എലത്തിക്കുക. 640 ടണ്‍ ഭാരവും 44 മീറ്റര്‍ ഉയരവുമുള്ളതാണ് മാര്‍ക് 3 റോക്കറ്റ്. സെപ്തംബര്‍ ആദ്യ ആഴ്ചയോടെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. വിക്രം എന്നാണ് ലാന്‍ഡര്‍ ഘടകത്തിന് പേര്. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ ഘടകത്തിന് പ്രഗ്യാന്‍ എന്നാണ് പേരിട്ടത്.
6. 27 കിലോ ഗ്രാം ഭാരവും ആറ് ചക്ര കാലുകളുമുള്ള പ്രഗ്യാന്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണം നടത്തുക. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ മാത്രമാണ് സേഫ് ലാന്‍ഡിംഗ് വിജയകരമായി നടത്തിയത്.2008 ഒകേ്ടാബര്‍ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ചാന്ദ്രയാന്‍ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്
7. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ നടക്കുന്നത് പ്രാഥമിക പരിശോധന മാത്രം എന്നും രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിക്കും എന്നും ജസ്റ്റിസ് നാരായണ കുറുപ്പ്. രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയത് വീഴ്ച ആണ്. ഈ ദിവസങ്ങള്‍ക്ക് ഇടയില്‍ എന്ത് സംഭവിച്ചു എന്ന് പരിശോധിക്കണം
8. വൈദ്യ പരിശോധന നടത്താന്‍ വൈകിയതും അന്വേഷണ പരിധിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും. നിലവിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യത ഇല്ലെന്നും പിഴവുകള്‍ ഉണ്ടെന്നും ജസ്റ്റിസ് നാരായണ കുറുപ്പ്. റീപോസ്റ്റ് മോര്‍ട്ടം വേണ്ടിവരും എന്നും പ്രതികരണം. ജുഡീഷ്യല്‍ കമ്മിഷന്റെ ആവശ്യം സ്വാഗതം ചെയ്ത് മരിച്ച രാജ്കുമാറിന്റെ അമ്മ. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നും അമ്മ