simona-halep

ലണ്ടൻ : വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം റൊമേനിയൻ താരം സിമോണ ഹാലെപ്പിന് . ലോക പത്താം റാങ്കുകാരിയായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഏഴാം റാങ്കുകാരിയായ സിമോണ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ : 6-2, 6-2. വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ റൊമേനിയൻ താരമാണ് സിമണ ഹാലെപ്പ്.

സിമോണയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 2018ൽ സിമോണ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിരുന്നു. അതേ വർഷംഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലും താരം കളിച്ചു. 2015ൽ യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്തി.