gold-robbeery

കോഴിക്കോട്: ജുവലറിയിൽ നിന്ന് തോക്ക് ചൂണ്ടി സ്വർണം കവർന്നു. സംഭവത്തിൽ കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ ജുവലറി ജീവനക്കാർ പിടികൂടി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാന്തി ജുവലറിയിലാണ് കവർച്ച നടന്നത്. ഇതരസംസ്ഥാനക്കാരാണ് കവർച്ചാസംഘത്തിലുണ്ടായിരുന്നത്.

രാത്രി ഏഴരയോടെ ജുവലറി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളെ ജീവനക്കാർ കീഴ്‌പ്പെടുത്തി. ഇതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സ്ഥാപനത്തിൽ നിന്ന് 15 വളകൾ സംഘം കവർന്നതായാണ് പ്രാഥമിക വിവരം. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ സംഘാംഗം അബോധാവസ്ഥയിലാണ്. ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് പോയി. കൊണ്ടിുപോയി.