my-home-

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് കാർത്തിക് ആര്യൻ. ഗ്വാളിയറിൽ നിന്ന് മുംബയിൽ പഠനത്തിനായി എത്തിയ കാർത്തിക് സിനിമാ മോഹവുമായി ബോളിവുഡിിൽ അലഞ്ഞുനടന്നിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ മുംബയിൽ വാടകവീട്ടിലും പേയിംഗ് ഗസ്റ്റുമായൊക്കെയാണ് തന്റെ ദജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ്. മുംബയിൽ പേയിംഗ് ഗസ്റ്റായി താമസിച്ച് വീടാണ് അദ്ദേഹം സ്വന്തമാക്കിയത്.

മുംബൈയിലെ വെർസോവയിലാണ് കാർത്തിക് വാങ്ങിയട വീട്. ഒരുകോടി അറുപതു ലക്ഷം രൂപയാണ് ഇതിനായി അദ്ദേഹം മുടക്കിയത്. അമ്മയുടെ പേരിലായിരുന്നു രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇല്ലായ്മകളിൾ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ വീട് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കാർത്തിക് ആര്യന്റെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മേയിൽ 9.60 ലക്ഷം മുടക്കിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

ഈ വർഷം പുറത്തിറങ്ങിയ കാർത്തിക് ആര്യന്റെ ലുക്കാ ചുപ്പി എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇംതിയാസ് അലിയുടെ ആജ് കൽ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗത്തിലും കാർത്തിക് ആര്യൻ നായകനാകുമെന്നാണ് റിപ്പോർട്ട്. സാറാ അലി ഖാനുമായുള്ള പ്രണയവാർത്തകളിലെ നായകനും കാർത്തിക് ആര്യനാണ്.