ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ബൗളറാമ് ജസ്‌പ്രീത് ബൂമ്ര. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും ബുമ്രയാണ്. വിക്കറ്റ് സ്വന്തമാക്കുന്നതിലുപരി റൺസ് വഴങ്ങാതിരിക്കാനുള്ള കഴിവാണ് ബുമ്രയെ നമ്പർ വൺ ആക്കുന്നത്.
ബൂമ്രയുടെ ബൗളിംഗ് ആക്ഷനും സവിശേഷ ശ്രദ്ധ നേടി. ബുമ്രയുടെ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.
ഒരു ചെറിയ ഫുട്ബോളുമായി ബൂമ്രയുടെ റൺഅപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. ആരാധകർ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
Just like the rest of us, the mothership was so impressed with Bumrah's performance in the world cup, that she decided to mimic his run-up. 😂😂😍 pic.twitter.com/bJYGUqzJvd
— Shanta Sakkubai (@himsini) July 13, 2019