തമിഴ് ബിഗ്ബോസ് സീസൺ 2വിലെ ഗ്ലാമർ മത്സരാർത്ഥികളാണ് നടിമാരായ യാഷിക ആനന്ദും ഐശ്വര്യ ദത്തയും . പരിപാടി നടക്കുമ്പോൾ ഇവർ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനിടെ ഇവർ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
പാർട്ടി നടക്കുന്നതിനിടെ ഐശ്വര്യ ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്ക്കെതിരെ ഒരു വിഭാഗം ആരാധകരാണ് വിമർശനവുമായി രംഗത്തെത്തിയത്.
ഇവരുടെ വസ്ത്രധാരണത്തിനെതിരെയും വിമർശനമുണ്ട്.. നടിമാർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടി അത് വിഡിയോ ആക്കിയതിന് എതിരെയാണ് കമന്റുകൾ.