ഷാർജ : വൻ വിലക്കിഴിവുമായി ഷാർജ സമ്മർ പ്രൊമോഷൻസിന് ഞായറാഴ്ച തുടക്കമാവും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസും ഷാർജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്നാണ് വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്. അമ്പത് ദിവസത്തോളം നീണ്ട് നിൽക്കുന്ന വ്യാപാരമേളയിൽ ഉപഭോക്താക്കൾക്ക് 75 ശതമാനം വരെ ഓഫർ വിലയിൽ ഉത്പന്നങ്ങൾ ലഭിക്കും. മികച്ച ഷോപ്പിംഗ് സെന്ററായി ഷാർജയെ മാറ്റുവാനുദ്ദേശിച്ചാണ് വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലെത്തുന്നവർക്ക് സമ്മാനപദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.