social-media

വർഷങ്ങളായി വാഹന ടാക്സ് അടയ്ക്കാതെ കിടന്ന ഒരു വാഹനത്തിന്റെ പിന്നിലെ കഥ ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് പ്രജു വള്ളിക്കുന്നം. വാഹന വകുപ്പിന്റെ അന്വേഷണത്തിൽ നികുതി കുടിശ്ശിക വരുത്തിയ ഉടമസ്ഥനെ തിരക്കിയുള്ള യാത്ര ചെന്നെത്തിയത് ഇടിഞ്ഞ് പൊളിയാറായ വീടിന് മുന്നിലാണ്. 15000 രൂപയോളം വരുന്ന ബാദ്ധ്യതയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥന് പ്രായമായ ഒരു സ്ത്രീയെ മാത്രമേ കണ്ടെത്താനായുള്ളു. അവരിൽ നിന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന് മനസിലായത് വീടിന്റെ ഗൃഹനാഥൻ മരണപ്പെട്ടുവെന്നും, അതിന് മുൻപേ സ്വന്തമായുണ്ടായിരുന്ന വാഹനം പേരറിയാത്ത ആർക്കോ വിറ്റിരുന്നു എന്നുമാണ്. എന്നാൽ വാഹനം വാങ്ങിയയാൾ സ്വന്തം അഡ്രസിലേക്ക് മാറ്റാതെയും നികുതി അടയ്ക്കാതെയും സർക്കാരിനെയും വീട്ടുകാരെയും പറ്റിക്കുകയായിരുന്നു. എന്നാൽ നിയമപ്രകാരം നികുതി അടയ്ക്കാൻ ഇവർ ബാധ്യസ്ഥരാവുകയായിരുന്നു.

social-media

ഇല്ലായ്മയിലും ടാക്സ് അടയ്ക്കാൻ തയ്യാറായി ഓഫീസിലെത്തിയ വീട്ടമ്മയിൽ നിന്നും ചെറിയ തുക മാത്രം വാങ്ങി ബാക്കി തുക തിരികെ നൽകി ആർ.ടി.ഒ ഉദ്യോഗസ്ഥർ യാത്രയാക്കി. ഉദ്യോഗസ്ഥരുടെ നല്ല പ്രവർത്തിക്കൊപ്പം അപരിചതർക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോഴുള്ള നിയമപ്രകാരമുള്ള നടപടികളും പൂർത്തിയാക്കാൻ പൊതുജനം ശ്രദ്ധിക്കണം എന്നും ഈ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവർക്ക് മനസിലാകും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വർഷങ്ങളായി ടാക്സ് അടക്കാതെ കുന്നു കൂടി കിടന്ന ഒരു വാഹനത്തിന്റെ കിട്ടാക്കടം പിരിക്കാനായി ആ അഡ്രസ് തപ്പി വളരെയധികം അലഞ്ഞു ' പോസ്റ്റ് ഓഫീസും കൈമലർത്തി ' പൂർണ്ണ മല്ലാത്ത അഡ്രസ് വെച്ച് സ്റ്റാൻഡിലും മറ്റും അലഞ്ഞ് തിരിഞ്ഞു കിട്ടിയ ക്ലൂ വെച്ച് തേടി ചെന്നത് ഒരു ഇടിഞ്ഞു വീഴാറായ താമസം ഇല്ലെന്നു തോന്നുന്ന ഒരു വാടിനു മുന്നിൽ '
ആ വീട്ടിലെ ഗൃഹനാഥൻ തന്റെ വാഹനം തന്റെ പേര് മാറ്റാതെ ആർക്കോ വിറ്റും' വാഹനം കിട്ടിയ ആൾ ടാക്സ് മുടക്കുകയും ചെയ്തു
ഇതൊന്നുമറിയാതെ ആ ഗൃഹനാഥൻ ഒരിക്കൽ മരണമടഞ്ഞു.
സർക്കാരിന്റെ ബാധ്യത തീർക്കാൻ ആ അമ്മ തയ്യാറായി ' 15000 രൂപയോളം വരുന്ന ബാദ്ധ്യത 950 രൂപക്ക് തീർക്കാൻ ആ അമ്മ സന്നദ്ധമായി '
അഞ്ചു വർഷത്തിൽ കുടുതൽ ടാക്സ് മുടങ്ങി പൊളിഞ്ഞ തോ പൊളിയാറായതോ ആയ സ്വകാര്യ വാഹനങ്ങൾ 20 % വും ട്രാൻസ്‌പോർട്ട് വാഹനങ്ങൾ 30% വും അടച്ചു ബാധ്യത തീർക്കാൻ സർക്കാർ സാഹചര്യം ഒരുക്കിയിരിക്കുന്നു '
ഓഫീസിൽ ഞങ്ങളുടെ ക്ലാർക്കിനോട് ആ അമ്മ ഒറ്റക്കാണെന്നും മറ്റു വരുമാന മാർഗമില്ലെന്നും ടാക്സ് അടക്കാൻ വരുമ്പോൾ എന്നെ കാണണമെന്നും പറഞ്ഞിരുന്നു'
ആ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച 1000 രൂപ കൗണ്ടറിൽ അടക്കാൻ നൽകി. പൈസ കുറച്ചായുള്ളു എന്ന് പറഞ്ഞ് ആ ക്ലാർക്ക് ചെറിയൊരു തുക സ്വീകരിച്ച് ബാക്കി ആ അമ്മക്ക് തിരികെ നൽകി
.
.
.
.
.
.
.
.
ബാക്കി തുക ആ ക്ലാർക്ക് തന്റെ കൈയ്യിൽ നിന്ന് അടക്കുക യായിരുന്നു'