കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങുന്നതിനെതിരെ എം.ടി വാസുദേവൻ നായർ. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നത് ഗുരുവായൂരപ്പനെയല്ല കോഴിക്കോട് കോർപ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തിയായിരുന്നു എം.ടിയുടെ പ്രസംഗം.
20 ദിവസത്തിൽ കൂടുതൽ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക് ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റിയെഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു എം.ടി. എംടിയോട് ഒഴിവ് കഴിവ് പറയില്ലെന്നും പൈപ്പ് ലൈൻ ശരിയാക്കാൻ ഉടൻ പണം അനുവദിക്കാമെന്നും ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി തിരിച്ച് പോയത്.