തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ലാകമ്മിറ്റി ആക്കുളം വില്ലേജ് ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസമായി നടന്ന ക്യാമ്പിൽ ബാബു.കെ പന്മന, പി.കെ.എസ് സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, എം.എ.സിദ്ധിഖ്, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് എസ്.അജയകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാറവിള വിജയകുമാർ, ഡി.സുരേഷ്‌കുമാർ, എം.കെ.സിനുകുമാർ, ചെന്നിലോട് ബിജു തുടങ്ങിയവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ജില്ലാ സെക്രട്ടറി എം.പി.റസൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വഴുതൂർ പി.രാജൻ, പാറശാല എസ്.സുരേഷ്, സുലഭ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.