1.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്റവർത്തകൻ അഖിലിനെ വധിക്കാൻ ശ്റമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. അദൈ്വത്, ആദിൽ, ആരോമൽ എന്നിവരാണ് പിടിയിൽ ആയത്. നേരത്തെ ഇവർ ഉൾപ്പെടെ എട്ട് പ്റതികൾക്ക് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോളജ് സംഘർഷത്തിൽ നേമം സ്വദേശി ഇജാബിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രഞ്ജിത്തിന്റെ പേര് ആദ്യം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്, രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ.
2.അതേസമയം, തന്നെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് അഖിൽ പറഞ്ഞു എന്ന് പിതാവ് ചന്ദ്റൻ. എസ്.എഫ്.ഐ പ്റവർത്തകർ കുത്താനായി അഖിലിനെ പിടിച്ചു നിറുത്തി. പാരതിപ്പെട്ടാൽ കൊന്നു കളയുമെന്ന് അഖിലിനെ ഭീക്ഷണിപ്പെടുത്തി. പൊലീസ് ലിസ്റ്റിൽ ഉണ്ടെന്നും ഭീക്ഷണിപ്പെടുത്തി. അക്റമികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ചന്ദ്റൻ. ആക്റമിക്കാനായി മനപൂർവ്വം പ്റശ്നമുണ്ടാക്കി എന്ന് അഖിൽ പറഞ്ഞു. അക്റമികളെ പിടികൂടും എന്നാണ് വിശ്വാസം. പുറത്ത് നിന്നുള്ളവർ അക്റമി സംഘത്തിൽ ഉണ്ടായിരുന്നു. സി.പി.എം പൂർണ്ണ പിന്തുണ അറിയിച്ചെന്നും ചന്ദ്റന്റെ പ്റതികരണം.
3. പഞ്ചാബ് മന്ത്റിസഭയിലെ ആഭ്യന്തര തർക്കത്തിൽ വീണ്ടും നാടകീയ സംഭവം. മന്ത്റിസ്ഥാനത്ത് നിന്ന് രാജിവെച്ചു എന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് ഒരു മാസം മുമ്പ് നൽകിയ കത്ത് പുറത്ത് വിട്ട് നവജ്യോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് സിദ്ധു കത്ത് പുറത്തുവിട്ടത്. പഞ്ചാബ് മുഖ്യമന്ത്റി അമരീന്ദർ സിംഗുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസം 10നാണ് നവജ്യോത് സിങ് സിദ്ധു രാജിവച്ചത്
4. നിലവിൽ പഞ്ചാബിൽ ഊർജ മന്ത്റിയായ സിദ്ധു രാജിക്കത്ത് മുഖ്യമന്ത്റിക്ക് കൈമാറുന്നതിന് പകരം പാർട്ടി അധ്യക്ഷന് കൈമാറുക ആയിരുന്നു. രാജി കൈമാറി ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് കത്തിന്റെ പകർപ്പ് സിദ്ധു സ്വന്തം ട്വിറ്റർ ഹാന്റിലിലൂടെ ഇന്ന് പുറത്തുവിട്ടത്. അമരീന്ദർ സിങിനും സിദ്ധുവിനും ഇടയിലുണ്ടായിരുന്ന തർക്കം ഇപ്പോഴും അയഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ധുവിന്റെ പുതിയ നീക്കം. ഇരുവർക്കുമിടയിലെ തർക്കത്തിനിടെ നേരത്തെ പഞ്ചാബ് മന്ത്റിസഭ പുന സംഘടിപ്പിച്ചിരുന്നു. സിദ്ധുവിന്റെ ഭാര്യക്ക് മത്സരിക്കാൻ സീറ്റ് നൽകുന്നതിനെ ചൊല്ലിയാണ് പഞ്ചാബ് കോൺഗ്റസിൽ തർക്കം ആരംഭിച്ചത്.
5. കർതാർപൂർ ഇടനാഴിക്കായുള്ള ഇന്ത്യ - പാക് രണ്ടാം ഘട്ട ചർച്ച വിജയം. പാകിസ്ഥാന്റെ ഭാഗത്ത് പാലം പണിയണം എന്ന ഇന്ത്യൻ ആവശ്യം അംഗീകരിച്ചു. പാകിസ്താനിലെ കർതാർപൂർ ഗുരുദ്വാര സാഹിബിലേക്ക് ഇനി വിസയില്ലാതെ ഇന്ത്യൻ തീർത്ഥാടകർക്ക് സന്ദർശനം നടത്തുകയും ചെയ്യാം. വാഗാ അതിർത്തിയിൽ ചേർന്ന ചർച്ചയിൽ പ്റധാനമായും വിഷയങ്ങളായത്, നിർമാണ രീതിയിലും മറ്റു സാങ്കേതിക വിഷയങ്ങളിലും അഭിപ്റായ ഭിന്നതകൾ പരിഹരിക്കുക ആയിരുന്നു
6. ഇടനാഴി കടന്നു പോകേണ്ട വഴി, ഒരേസമയം പ്റവേശിപ്പിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം, മറ്റു സുരക്ഷാ ക്റമീകരണങ്ങൾ, ഇടനാഴിക്ക് സമീപത്തെ നദികൾക്ക് കുറുകെ പാലം നിർമിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആയിരുന്നു് പ്റധാനമായും അഭിപ്റായ ഭിന്നത നിലനിന്നത്. നേരത്തെ ഏപ്റിൽ രണ്ടിന് ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും അഭിപ്റായ വ്യത്യാസങ്ങളെ തുടർന്ന് ചർച്ച മാറ്റി വയ്ക്കുക ആയിരുന്നു.
7. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്റയാൻ2 വിക്ഷേപണത്തിനു മുന്നോടിയായി, പൂർണേ താതിലുള്ള ക്ഷമതാ പരിശോധന പൂർത്തിയാക്കി കൗണ്ട്ഡൗൺ ആരംഭിച്ചു. ഇന്നലെ രാത്റിയാണ് കൗണ്ട്ഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി അധികൃതർക്ക് ലഭിച്ചത്. ഇന്ന് രാവിലെ 6.51നാണ് 20 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ ആരംഭിച്ചത്. നാളെ പുലർച്ചെ 2.51 നാണ് വിക്ഷേപണം. ശ്റീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ ഉറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്റയാൻ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധന നേരത്തെ, പൂർത്തിയായിരുന്നു. ഇന്നു ചേരുന്ന ലോഞ്ച് ഓതറൈസേഷൻ ബോർഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നൽകും.
8. അരനൂറ്റാണ്ടു മുൻപ് മനുഷ്യൻ ചന്ദ്റനിൽ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്റദൗത്യമായ ചന്ദ്റയാൻ 2ന്റെ വിക്ഷേപണവും നടക്കുക. ജി.എസ്.എൽ.വി ശ്റേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാർക് ത്റീയാണ് ചന്ദ്റയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാർക് ത്റീയ്ക്കുണ്ട.് 800 കോടി രൂപ ചെലവിലാണു ചന്ദ്റയാൻ 2 നിർമിച്ചിരിക്കുന്നത്. ചന്ദ്റനെ ഭ്റമണം ചെയ്യുന്ന ഓർബിറ്റർ, ചന്ദ്റോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേഷണം നടത്തുന്ന റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്റയാൻ 2
9. വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്റന് 100 കിലോമീറ്റർ മുകളിലുള്ള ഭ്റമണപഥത്തിൽ എത്തുകയും തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ, മൊഡ്യൂൾ വിട്ടുമാറി ചന്ദ്റോപരിതലത്തിലേക്കു പറന്നിറങ്ങും. വിക്റം എന്നാണ് ലാൻഡർ മോഡ്യൂളിനു നൽകിയിരിക്കുന്ന പേര്. ചന്ദ്റനിൽ എത്തിയ ശേഷം ലാൻഡറിൽ നിന്ന് റോവർ ഉപരിതലത്തിലേക്ക് ഇറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്റന്റെ ദക്ഷിണധ്റുവത്തിനു സമീപമാണ് ചന്ദ്റയാന്റെ ലാൻഡർ മൊഡ്യൂൾ ഇറങ്ങുക.പാറകളുടെ ഇമേജിംഗ് പരീക്ഷണത്തിനായി 13 ഇന്ത്യൻ ശാസ്ത്റീയ ഉപകരണങ്ങളാണ് ചന്ദ്റയാനിലുള്ളത്. മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിംഗ് നടത്തും. ചന്ദ്റന്റെ ഉപരിതലത്തെ കുറിച്ചു വിശദമായി പഠിക്കുകയെന്നതും ചന്ദ്റയാന്റെ പ്റധാന ദൗത്യമാണ്
10. കർണാടകത്തിൽ കോൺഗ്റസിന്റെ അനുനയ നീക്കങ്ങൾ പാളുന്നു. സഖ്യത്തിൽ തിരിച്ചെത്തുന്ന കാര്യത്തിൽ നിലപാട് മാറ്റി വിമത എം.എൽ.എ എം.ടി.ബി നാഗരാജ്. രാജി പിൻവലിക്കാമെന്ന് ഏറ്റ നാഗരാജ് തിരികെ മുംബയിലേക്ക് പോയി. യെദ്യൂരപ്പയുടെ പി.എ സന്തോഷ് നാഗരാജിന് ഒപ്പമുണ്ട്. വിമതരായ കെ. സുധാകറും മുനിരത്നയും മുംബയിൽ ആണ്. ഇതോടെ മുംബയിലെ ഹോട്ടലിൽ ഉള്ള വിമത എം.എൽ.എമാരുടെ എണ്ണം 15 ആയി
|
|
|