my-home-

അഞ്ചു കിടപ്പുമുറികളോട് കൂടിയ അഞ്ചേക്കറിലെ മനോഹരമായ വീട് വില്പനയ്ക്ക്. കുതിരാലയം, മൈതാനം , പന്നിക്കൂട്, സ്വിമ്മിംഗ് പൂൾ, സ്പാ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വീടിന് വിലയിട്ടിരിക്കുന്നത്. പക്ഷേ വീട് വാങ്ങുന്നവർക്ക് മറ്റൊരു വൻ ഓഫർ കൂടിയുണ്ട്. സൗജന്യമായി രണ്ടു മുതലകൾ കൂടി ഇവർക്ക് ലഭിക്കും. വീടിനൊപ്പം തന്റെ രണ്ട് മുതലകളെക്കൂടി സൗജന്യമായി നൽകാൻ വച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ, നോർത്തേൺ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാൾ. ജെം എന്നും ബോറിസ് എന്നും പേരുള്ള മുതലകളെയാണ് സൗജന്യമായി കിട്ടുക.

my-home-

1984 -ലാണ് പ്ലെവ്നിക്ക് ഈ വീട് വാങ്ങുന്നത്. 2012 -ലാണ് പ്ലെവ്നിക്കിന് ജെം എന്ന മുതലയെ കിട്ടുന്നത്. പിന്നീട് ബോറിസിനേയും വാങ്ങി. ഏഴ് വർഷമായി ഈ മുതലകളുമായി സൗഹൃദത്തിലാണ് പ്ലെവ്നിക്ക്. പക്ഷെ, അവയെ കൂടെ കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് മറ്റൊരാൾക്ക് നൽകി പോവേണ്ടി വരുന്നത്. അത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാൽ മറ്റൊരു വഴിയുമില്ലെന്നും പ്ലെവ്നിക് പറയുന്നു. മുതല കൂടാതെ കുതിര, ഒട്ടകം, പന്നികൾ തുടങ്ങിയവയും പ്ലെവ്നിക്കിനുണ്ട്. എന്നാൽ വീട് വാങ്ങുന്നവർക്ക് കൂടി താല്‍പര്യമുണ്ടെങ്കിലേ തന്റെ പ്രിയപ്പെട്ട മുതലകളെ നൽകൂവെന്നും ഇല്ലെങ്കിൽ നൽകില്ലെന്നും പ്ലെവ്നിക്ക് പറയുന്നു

ജൂലൈ 27 -ന് തന്റെ പ്രിയപ്പെട്ട മുതലകളെ സൗജന്യമായി നൽകുമെന്ന ഓഫറോടെ വീട് ലേലത്തിന് വയ്ക്കാനാണ് പ്ലെവിനിക്കിന്റെ തീരുമാനം.

myhome-