തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരളസർവകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകുന്ന പേപ്പറുകൾ കണ്ടെത്തിയത്.
എന്തിന് വേണ്ടിയാണ് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. കത്തിക്കുത്ത് കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികൾ പൊലീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ച പി.എസ്.സി പരീക്ഷ തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ. എഴുതിയതിനെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം.