news

1. കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്ന് വൈകിട്ട് പ്രാദേശിക സമയം,6.28 ഓടെ ആയിരുന്നു ഭൂകമ്പം. മാലുകു പ്രദേശത്തുനിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വന്‍ ഭൂചലനമാണ് ഉണ്ടായത് എങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഇവരില്‍ പലരും ഇപ്പോഴും വീടിനുള്ളില്‍ കയറാന്‍ ഭയന്ന് വഴി അരികില്‍ തന്നെ നില്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍.
2. ഇന്‍ഡോനേഷ്യയില്‍ കഴിഞ്ഞ ആഴ്ച സമാനരീതിയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2004 ഡിസംബര്‍ 26 ന് ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്നുള്ള സുനാമിയില്‍ 220,000 പേരായിരുന്നു മരിച്ചത്.
3.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അദൈ്വത്, ആദില്‍, ആരോമല്‍ എന്നിവരാണ് പിടിയില്‍ ആയത്. നേരത്തെ ഇവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോളജ് സംഘര്‍ഷത്തില്‍ നേമം സ്വദേശി ഇജാബിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രഞ്ജിത്തിന്റെ പേര് ആദ്യം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്, രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍.
4. അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികള്‍ക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്‍. ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികള്‍ ആയെന്ന് അറിയണം. ഈ ക്രമിനലുകള്‍ പൊലീസില്‍ എത്താന്‍ പാടില്ല എന്നും മന്ത്രി. കയ്യില്‍ കത്തിയും കഠാരയും ആയി സംഘനാ പ്രവര്‍ത്തനം നടത്താന്‍ ആകില്ല എന്നും പ്രതികരണം.


5.തന്നെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് അഖില്‍ പറഞ്ഞു എന്ന് പിതാവ് ചന്ദ്രന്റെ വെളിപ്പെടുത്തല്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്താനായി അഖിലിനെ പിടിച്ചു നിറുത്തി. പാരതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് അഖിലിനെ ഭീക്ഷണിപ്പെടുത്തി. പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും ഭീക്ഷണിപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ചന്ദ്രന്‍. ആക്രമിക്കാനായി മനപൂര്‍വ്വം പ്രശ്നമുണ്ടാക്കി എന്ന് അഖില്‍ പറഞ്ഞു.
6. പഞ്ചാബ് മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കത്തില്‍ വീണ്ടും നാടകീയ സംഭവം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചു എന്ന് കാട്ടി രാഹുല്‍ ഗാന്ധിക്ക് ഒരു മാസം മുമ്പ് നല്‍കിയ കത്ത് പുറത്ത് വിട്ട് നവജ്യോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് സിദ്ധു കത്ത് പുറത്തുവിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10നാണ് നവജ്യോത് സിങ് സിദ്ധു രാജിവച്ചത്
7. നിലവില്‍ പഞ്ചാബില്‍ ഊര്‍ജ മന്ത്രിയായ സിദ്ധു രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നതിന് പകരം പാര്‍ട്ടി അധ്യക്ഷന് കൈമാറുക ആയിരുന്നു. രാജി കൈമാറി ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് കത്തിന്റെ പകര്‍പ്പ് സിദ്ധു സ്വന്തം ട്വിറ്റര്‍ ഹാന്റിലിലൂടെ ഇന്ന് പുറത്തുവിട്ടത്. അമരീന്ദര്‍ സിങിനും സിദ്ധുവിനും ഇടയിലുണ്ടായിരുന്ന തര്‍ക്കം ഇപ്പോഴും അയഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ധുവിന്റെ പുതിയ നീക്കം. ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിനിടെ നേരത്തെ പഞ്ചാബ് മന്ത്രിസഭ പുന സംഘടിപ്പിച്ചിരുന്നു. സിദ്ധുവിന്റെ ഭാര്യക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിനെ ചൊല്ലിയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം ആരംഭിച്ചത്.
8. കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ - പാക് രണ്ടാം ഘട്ട ചര്‍ച്ച വിജയം. പാകിസ്ഥാന്റെ ഭാഗത്ത് പാലം പണിയണം എന്ന ഇന്ത്യന്‍ ആവശ്യം അംഗീകരിച്ചു. പാകിസ്താനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര സാഹിബിലേക്ക് ഇനി വിസയില്ലാതെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം നടത്തുകയും ചെയ്യാം. വാഗാ അതിര്‍ത്തിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പ്രധാനമായും വിഷയങ്ങളായത്, നിര്‍മാണ രീതിയിലും മറ്റു സാങ്കേതിക വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുക ആയിരുന്നു
9. ഇടനാഴി കടന്നു പോകേണ്ട വഴി, ഒരേസമയം പ്രവേശിപ്പിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം, മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍, ഇടനാഴിക്ക് സമീപത്തെ നദികള്‍ക്ക് കുറുകെ പാലം നിര്‍മിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആയിരുന്നു് പ്രധാനമായും അഭിപ്രായ ഭിന്നത നിലനിന്നത്. നേരത്തെ ഏപ്രില്‍ രണ്ടിന് ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചര്‍ച്ച മാറ്റി വയ്ക്കുക ആയിരുന്നു.
10. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ പാളുന്നു. സഖ്യത്തില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ നിലപാട് മാറ്റി വിമത എം.എല്‍.എ എം.ടി.ബി നാഗരാജ്. രാജി പിന്‍വലിക്കാമെന്ന് ഏറ്റ നാഗരാജ് തിരികെ മുംബയിലേക്ക് പോയി. യെദ്യൂരപ്പയുടെ പി.എ സന്തോഷ് നാഗരാജിന് ഒപ്പമുണ്ട്. വിമതരായ കെ. സുധാകറും മുനിരത്നയും മുംബയില്‍ ആണ്. ഇതോടെ മുംബയിലെ ഹോട്ടലില്‍ ഉള്ള വിമത എം.എല്‍.എമാരുടെ എണ്ണം 15 ആയി