viay-mallya

ലണ്ടൻ: തനിക്കെതിരെയുള്ള ട്രോളുകളോട് പ്രതികരിച്ച് 9000 കോടിയുടെ പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയും പ്രവർത്തനം നിർത്തിയ കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമയുമായ വിജയ് മല്യ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനോടൊപ്പം വിജയ് മല്യ നിൽക്കുന്ന ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നുണ്ടായ പരിഹാസങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിജയ് മല്യ. ക്രിസ് ഗെയിൽ തന്നെയാണ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Great to catch up with Big Boss @TheVijayMallya cheers 🥂 #RockStar 👌🏿 #F1 pic.twitter.com/cdi5X9XZ2I

— Chris Gayle (@henrygayle) July 13, 2019


'എന്റെ സുഹൃത്തും 'യൂണിവേഴ്സ് ബോസു'മായ ക്രിസ് ഗെയിലിനെ കണ്ടതിൽ ഏറെ സന്തോഷം. എന്നെ 'കള്ളൻ' എന്ന് വിളിക്കുന്ന പൊട്ടന്മാരെ, നിങ്ങൾ നിങ്ങളുടെ ബാങ്കുകളോട് പറയണം, ഒരു വർഷമായി ഞാൻ അവർക്ക് നൽകാൻ ശ്രമിക്കുന്ന പണം എന്തുകൊണ്ടാണ് അവർ സ്വീകരിക്കാത്തതെന്ന്. ഞാൻ ഓഫർ ചെയ്യുന്ന 100 ശതമാനം പണവും അവർ സ്വീകരിക്കാൻ തയാറാകുന്നില്ല. ആദ്യം ഇതിന്റെ സത്യാവസ്ഥ നിങ്ങൾ മനസിലാക്ക്. എന്നിട്ട് നിങ്ങൾ തീരുമാനിക്കുക യഥാർത്ഥ കള്ളൻ ആരാണെന്ന്.' വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു.

Great to catch up with the Universe Boss and my dear friend. For all those of you losers who call me CHOR, ask your own Banks to take their full money that I am offering for the past one year. Then decide on who is CHOR.

— Vijay Mallya (@TheVijayMallya) July 13, 2019


ക്രിസ് ഗയിലിനൊപ്പമുള്ള മല്യയുടെ ചിത്രം വൻ പരിഹാസമാണ് ക്ഷണിച്ചു വരുത്തിയത്. 'ക്രിസ് ഗെയിൽ പോലും മല്യയെ തേടുകയാണെ'ന്നും, 'മല്യ ദേശസ്നേഹിയാണ്, സ്വന്തം രാജ്യത്തിൽ നിന്ന് മാത്രമേ അദ്ദേഹം മോഷ്ടിക്കുകയുള്ളു' എന്നും മറ്റുമാണ് ട്വിറ്റർ യൂസർമാർ മല്യയെ കളിയാക്കുന്നത്. മാത്രമല്ല 63 വയസുകാരനായ മല്യ ലോകകപ്പ് കാണാനായി ലണ്ടനിലെ 'ഓവൽ' സ്റ്റേഡിയത്തിൽ എത്തിയപ്പോൾ 'കള്ളൻ, കള്ളൻ' വിളികളും ഉയർന്നിരുന്നു. മാർച്ച് രണ്ട്, 2016ലാണ് വിജയ് മല്യ രാജ്യം വിട്ടത്.

For all those who saw my photo with the universe boss and my dear friend @henrygayle and commented, please pause and get your facts right about my being your CHOR. Ask your Banks why they are not taking 100 percent of the money I have been offering.

— Vijay Mallya (@TheVijayMallya) July 13, 2019