ലോഡ്‌സ് : ഇന്ത്യയില്ലാത്ത ലോകകപ്പ് ഫൈനലിൽ ആവേശമില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയായിട്ടാണെന്നോണം ഇന്ന് ഇംഗ്ലണ്ട് - ന്യൂസിലാൻഡ് ഫൈനലിനിടെ ആരാധിക നടത്തിയ പ്രകടനം അതിരുകടന്നു. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങുകയായിരുന്നു. ബൗണ്ടറിക്കരികിലൂടെ ഓടാൻ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാർ കഷ്ടപ്പെട്ടാണ് സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് പിടികൂടുന്നതിനിടെ സ്വന്തം വസ്ത്രമുരിയാനും ആരാധിക ശ്രമം നടത്തി. ഒടുവിൽ ഇവരെ എങ്ങനെയെങ്കിലും സ്റ്റേഡിയത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.