തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ടു പ്രതികളിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, എട്ടാം പ്രതി രഞ്ജിത്ത് എന്നിവരാണ് സംഭവം നടന്ന് മൂന്നാം ദിവസവും ഒളിവിലുള്ളത്. എട്ടു പേർക്കെതിരെയും വധശ്രമത്തിനാണ് കേസ്. കഴിഞ്ഞ വർഷം തലസ്ഥാനത്ത് പൊലീസുകാരെ മർദ്ദിച്ച കേസിലും പ്രതികളാണ് ആരോമലും നസീമും.