mob-lynching

ലോർഡ്‌സ്: ലോകകപ്പ് ക്രിക്കറ്ര് മത്സരങ്ങൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വേദിയായിരുന്നു. മത്സരങ്ങൾക്കിടെ ബലൂചിസ്ഥാൻ,​ കാശ്മീർ‌ അനുകൂല മുദ്രാവാക്യങ്ങളുമായി വിമാനങ്ങൾ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നത് വിവാദമായിരുന്നു. സംഭവത്തിൽ ഐ.സി.സിയിൽ ഇന്ത്യ പരാതിയും നൽകിയിരുന്നു.

മുൻ സംഭവങ്ങളുടെ പ്ശ്ചാത്തലത്തിൽ ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഫൈനൽ മത്സരം നോ ഫ്ലൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.

എന്നിട്ടും പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സംഘാടകർക്ക് കഴിഞ്ഞിട്ടില്ല. ലോർഡ്സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെയായിരുന്നു.

”ആൾക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോർഡുമായി ഒരു വാൻ സ്‌റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.

ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 241 എന്ന സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ബൗളിംഗിന് മുന്നിൽ പതറുകയാണ്. അവസാന റിപ്പോർട്ട് കിട്ടുമ്പോൾ ഇംഗ്ലണ്ട് 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്.

A Van Carrying a Board Saying Save Minorities in India.
Right outside Lords Cricket ground During #ENGvsNZ #CWC19Final #CWC2019
London pic.twitter.com/pB9HD3qVXn

— Saqib Raja 🖌 (@SaqibRaja__) July 14, 2019