ഇൻഡോർ : പൊലീസ് ഉദ്യോഗസ്ഥയെന്ന വ്യാജേന നിരവധിയാളുകളിൽ നിന്ന് പണം തട്ടിയെടുത്ത യുവതിയേയും കാമുകനെയും പൊലീസ് പിടികൂടി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥയായ തന്റെ ഭാര്യയപടെ യൂണിഫോം ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി യുവാവ് കാമുകിക്ക് നൽകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് യുവതി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.
പണം തട്ടിയെടുത്തതായി പരാതി കിട്ടി സംഭവം പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവതി പിടിയിലായത്. പിന്നാലെ യുവതിയെ സഹായിച്ച കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭർത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല