breasts

തുറിച്ച് നോട്ടം അസ്വസ്ഥത വരുത്തുന്ന കാര്യമാണെങ്കിലും ആകൃതിയൊത്ത തങ്ങളുടെ സ്തനങ്ങളിലെക്ക് മറ്റുള്ളവരുടെ നോട്ടമെത്തുന്നത് സ്ത്രീകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇതിനായി പല സ്ത്രീകളും സ്തനങ്ങളെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാറ് പോലുമുണ്ട്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് സ്തനങ്ങൾ എടുത്ത് കാണുക.എന്നാൽ ഉടഞ്ഞതോ, ആകൃതി നഷ്ടപെട്ടതോ ആയ സ്തനങ്ങൾ സ്ത്രീകളുടെ ആത്മവിശാസം കെടുത്തുകയാണ് ചെയ്യുക. അത്തരത്തിൽ സ്തനങ്ങളുടെ ഭംഗി നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷ നേടാൻ ചില്ലറ പൊടിക്കൈകൾ ഉണ്ട്. അതെന്താണെന്ന് നോക്കാം.

മസാജിംഗ്

സ്തനങ്ങളെ മസാജ് ചെയ്യുക എന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. ഇത് അവ ദൃഡമാകാനും, അവയുടെ വലിപ്പം വർദ്ധിക്കാനും സഹായിക്കും. ഇതിൽ നാണിക്കേണ്ട കാര്യമില്ല. കുളി കഴിഞ്ഞതിന് ശേഷം ഇത് ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം. സ്വയമോ ഉറ്റ പങ്കാളിയെ കൊണ്ടോ ഇത് ചെയ്യിക്കാം.

പുഷ് അപ്പ് ബ്രാ

പുഷ് അപ്പ് ബ്രാകളെ അങ്ങനെ വിളിക്കുന്നതിന്‌ ഒരു കാരണമുണ്ട്. സ്തനങ്ങളെ മുകളിലേക്ക് പിടിച്ച് അവയുടെ അഴക് കൂട്ടാൻ സഹായിക്കും എന്നത് തന്നെ കാരണം. അൽപ്പം ക്‌ളീവേജ്(സ്തനങ്ങൾക്കിടയിലെ വിടവ്) പുറത്ത് കാണുമെന്നതൊഴിച്ചാൽ പുഷ് ബ്രാ ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ല.

വർക്ക് ഔട്ടുകൾ

സ്തനങ്ങളെ ഭംഗിയായി സൂക്ഷിക്കുന്നതിന് വ്യായാമത്തിന് വലിയ പങ്കുണ്ട്. ശരിയായ വ്യായാമം തിരഞ്ഞെടുത്ത് ചെയ്യുന്നതാണ് സ്തനങ്ങളുടെ ഭംഗി കൂട്ടാൻ സഹായിക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ ദേഹം മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് സ്തനങ്ങളിലെ താപനില സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കും.

സ്തനങ്ങൾ മുന്നോട്ട് പിടിക്കുക

പല സ്ത്രീകളും തോള് കുനിച്ചാണ് മിക്കപ്പോഴും നടക്കുക. തങ്ങളുടെ ദേഹത്തേക്കുള്ള അനാവശ്യ നോട്ടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് കാരണം സ്തനങ്ങൾ തൂങ്ങുകയും ഉടയുകയുമാണ് ചെയ്യുക. നെഞ്ച് നിവർത്തിപ്പിടിച്ച് തന്നെ നടക്കുക. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്.

മോയ്‌സ്ച്ചറൈസർ ഉപയോഗിക്കുക

മോയ്‌സ്ച്ചറൈസറുകളും വാട്ടർ ബേസ്ഡ് ക്രീമുകളും സ്തനങ്ങളിൽ പുരട്ടുന്നത് അവയുടെ ഭംഗി ഇരട്ടിയാക്കും. കുളി കഴിഞ്ഞ് ദിവസേനയാണ് ഇത് ചെയ്യണ്ടത്. ഇത് അവയെ മൃദുവാക്കാനും ലോലമാകാനും സഹായിക്കും. മാത്രമല്ല, ഇതുമൂലം അവയുടെ തിളക്കവും വർദ്ധിക്കും. നിങ്ങളുടെ പങ്കാളിക്ക് തീർച്ചയായും അത് ഇഷടമാകുകയും ചെയ്യും.