മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം രൂപ) പ്രതിമാസ ശമ്പളം. എ.ബി.എ തെറാപ്പിയിൽ പരിശീലനം ലഭിച്ച വനിത തെറാപിസ്റ്റുകൾ 25നു മുമ്പ് സർട്ടിഫിക്കറ്റും ബയോഡേറ്റയും അയക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.norkaroots.org. ടോൾഫ്രീ നമ്പർ: 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) (മിസ്ഡ് കോൾ സേവനം) 0471-2770540/577.
കുവൈറ്റ് എയർവെയ്സ്
കുവൈറ്റിലെ പ്രമുഖ എയർലൈൻസ് ആയ കുവൈറ്റ് എയർവെയ്സിലേക്ക് എയർലൈൻ സ്റ്റാഫിനെ ആവശ്യമുണ്ട്.. ശമ്പളം ഒരു ലക്ഷത്തോളം ഇന്ത്യൻ രൂപ . വിസയും,താമസ സൗകര്യവും,ടിക്കറ്റും ലഭിക്കുന്നു..
യോഗ്യത : പ്ലസ് ടു/ഡിഗ്രി. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. കാപ്റ്റൻ, ഫസ്റ്ര് ഓഫീസർ, അഡ്മിൻ ഓഫീസർ, മെഡിക്കൽ എവിയേഷൻ ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, എക്സിക്യൂട്ടീവ് സെക്രട്ടറി, സെക്രട്ടറി എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനിവെബ്സൈറ്റ്: www.kuwaitairways.com/en. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഡി എച്ച് എൽ എക്സ്പ്രസ്
മിഡിൽ ഈസ്റ്റിലും യൂറോപ്പിലും വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഓപ്പറേഷൻ ടീം ലീഡർ, ബേസ് ഓപ്പറേഷൻ ഏജന്റ്, സർവീസ് പോയിന്റ് അഡ്വൈസർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dhl.co.in/en/express.html.വിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എക്സ്പീരിയൻസ് ഡിസൈൻ മാനേജർ, പ്രോഡക്ട് ഡിസൈൻ മാനേജർ, പ്രൊജക്ട് മാനേജർ, കാർഗോ ഡിസൈൻ ഹെഡ്, സീനിയർ മാനേജർ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സീനിയർ മാനേജർ, അനലിസ്റ്റ്, ലേണിംഗ് ഡിസൈൻ മാനേജർ, സീനിയർ അനലിസ്റ്റ്, എയർപോർട്ട് സെക്യൂരിറ്റി മാനേജർ, ഡയറക്ടർ, വൈസ് പ്രസിഡണ്ട് (ഏവിയേഷൻ ബിസിനസ് മാനേജ്മെന്റ്) എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaiairports.ae. വിശദവിവരങ്ങൾക്ക്:jobsindubaie.com/
ദുബായ് ആർ.ടി.ഐ
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ സെക്യൂരിറ്റി ഡയറക്ടർ, ഹെഡ് ഒഫ് സർവീസ് പ്രൊവൈഡർ സെന്റർ, സീനിയർ സ്പെഷഅയലിസ്റ്റ്, ഫസ്റ്റ് ഓഫീസർ, ഫസ്റ്റ് പെയിന്റർ, ഡയറക്ടർ, മാനേജർ, മാസ്റ്റർ സ്പെഷ്യലിസ്റ്റ്, ലീഗൽ റിസേർച്ചർ, മെയിൻ സ്പെഷ്യലിസ്റ്റ്, കീ അനലിസ്റ്റ്, ഡയറക്ടർ, ഇന്റേണൽ ഓഡിറ്റർ, തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:
www.rta.ae/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്റ്രാഫ് നഴ്സ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എമർജൻസി സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ഓങ്കോളജി കൺസൾട്ടന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, പീഡിയാട്രിക് നെഫ്രോളജി സ്പെഷ്യലിസ്റ്റ് സീനിയർ രജിസ്ട്രാർ, ഡെന്റൽ ഹൈജെനിസ്റ്റ്, ഡെന്റൽ സ്റ്റെറിലൈസർ , ഒഫ്താൽമോളജി കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dha.gov.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് പാർക്ക് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക് ആൻഡ് റിസോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മനേജർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, അഡ്മിഷൻ അറ്റന്റർ, എഫ് ആൻഡ് ബി അറ്റന്റർ, റീട്ടെയിൽ അസോസിയേറ്റ്, ഫിനാൻസ് മാനേജർ, സ്ളൈഡ് അസിസ്റ്റന്റ്, ലൈഫ് ഗാർഡ്, അട്രാക്ഷൻ അറ്റന്റർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaiparksandresorts.com/വിശദവിവരങ്ങൾക്ക്: jobsindubaie.comഒമാൻ മെറ്റ്ലൈഫ്ഒമാനിലെ മെറ്റ്ലൈഫ് ഇൻഷ്വറൻസ് സെയിൽസ് ഏജന്റ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.metlife.com/ വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
അൽ സഹ്റ ഹോസ്പിറ്റൽ
ദുബായ് അൽ സഹ്റ ഹോസ്പിറ്റൽ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔട്ട്പേഷ്യന്റ് നഴ്സ്, രജിസ്റ്റേഡ് നഴ്സ്, രജിസ്റ്റേഡ് മിഡ് വൈഫ്, ഐസിയു നഴ്സ്, പീഡിയാട്രിക് നഴ്സ്, റേഡിയോളജിസ്റ്റ്, കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, പൾമണോളജിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, സോണോഗ്രാഫർ, സിഎസ്എസ്ഡി ടെക്നീഷ്യൻ, എം.ആർ.ഐ ടെക്നീഷ്യൻ, സീനിയർ പ്രൊജക്ട് മാനേജർ, സ്റ്റോർ കീപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: azhd.ae/വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
മെക്കാനിക്കൽ പ്രോജക്ടിൽ
കുവൈറ്റിലെ മെക്കാനിക്കൽ പ്രോജക്ടിൽ അവസരങ്ങൾ. ഫോർമാൻ പൈപ്പിംഗ്, ഫോർമാൻ റിഗ്ഗിംഗ്, മെക്കാനിക്കൽ ഹെൽപ്പർ, പൈപ്പ് ഫാബ്രിക്കേറ്റഡ്, പൈപ്പ് ഫിറ്റർ, സ്ട്രക്ചറൽ ഫിറ്റർ, റിഗ്ഗർ എന്നിങ്ങനെയാണ് ഒഴിവുകൾ. സൗജന്യ താമസം, ഭക്ഷണം, മികച്ച ശമ്പളം. ഇന്റർവ്യൂ 21ന് കൊച്ചി, സൗത്ത് കളമശ്ശേരി, ലിറ്റിൽ ഫ്ളവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിശദവിവരങ്ങൾക്ക്: thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തറിൽ 50 ഡ്രൈവർ
ഖത്തറിൽ 50 ഡ്രൈവർ ഒഴിവുകൾ. ഖത്തറിലെ ടൊയോട്ട റെന്റ് എ കാർ ഡിവിഷനിലാണ് ഒഴിവുകൾ.
പ്രായ പരിധി : 39. യോഗ്യത : 10ാം ക്ളാസ്. സൗജ്യന്യ താമസം . ഇംഗ്ളീഷ് അറിഞ്ഞിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ടിഷ്വൂ പേപ്പർ കമ്പനിയിൽ
റിയാദിലെ ടിഷ്വൂ പേപ്പർ കമ്പനിയിൽ സെയിൽസ് മാൻ കം ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്. 10 ഒഴിവുകളാണുള്ളത്. പ്രായം : 25 - 38 യോഗ്യത : 10 .സൗജ്യന്യ താമസം . രണ്ട് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്.
വിശദവിവരങ്ങൾക്ക്: thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
മസ്റാഫ് അൽ റയാൻ
ഖത്തറിലെ പ്രമുഖ ബാങ്കായ മസ്റാഫ് അൽ റയാൻ ഫിനാൻസ് മാനേജർ,, സോഫ്റ്റ്വെയ
എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.alrayan.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിൽ ഇൻസ്പെക്ഷൻ ഓഫീസർ, ഫെസിലിറ്റി മാനേജ്മെന്റ് എൻജിനീയർ, പ്രൊജക്ട് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.dubaicustoms.gov.ae/en.വിശദവിവരങ്ങൾക്ക്:jobsindubaie.com
ഫ്ളൈ ദുബായ്
ഫ്ളൈ ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർഗോ സെയിൽസ് സീനിയർ ഓഫീസർ, ഐടി ആപ്ളിക്കേഷൻ ആർക്കിടെക്ട്, സീനിയർ ഓഫീസർ ഏവിയേഷൻ സെക്യൂരിറ്റി , സെർട്ടിഫൈയിംഗ് എൻജിനീയർ , ഐടി പ്രൊജക്ട് കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.flydubai.com..വിശദവിവരങ്ങൾക്ക്:jobsindubaie.com.
അബുദാബി മാൾ
അബുദാബി മാൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഷ്യർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഓഫീസ് ബോയ് കം ഡ്രൈവർ, ഇലക്ട്രീഷ്യൻ, സെയിൽസ്മാൻ, ക്ളീനർ, എസി ടെക്നീഷ്യൻ, എൻജിനീയർ, മാനേജർ , എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.abudhabi-mall.com/വിശദവിവരങ്ങൾക്ക്: omanjobvacancy.com