kk-shailaja

കണ്ണൂർ∙ തന്റെ മനസ്സിൽ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമൊക്കെ ഉണ്ടെങ്കിലും അവരെ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ സാഹിത്യ ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടിക്കാലത്ത് ശ്രീകൃഷ്ണനോടായിരുന്നു ഇഷ്ടം. അമ്മമ്മ പറഞ്ഞു തന്ന ശ്രീകൃഷ്ണ കഥകൾ കേട്ടാണു വളർന്നത്. പിന്നീട് നവോത്ഥാന മൂല്യങ്ങൾ മനസിലാക്കി. പ്രാർഥിച്ചു വന്നോട്ടെ ഉപദ്രവിക്കരുത് എന്നു പറയാനുള്ള തന്റേടം സ്ത്രീകൾക്കുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അമ്പലത്തിൽ പോകേണ്ട, കൈകൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാൾ ഭേദം അവർ പോകട്ടെ, മനസ്സിലുള്ളതു പറയട്ടെ എന്നു ചിന്തിക്കുന്നതല്ലേയെന്നും മന്ത്രി വ്യക്തമാക്കി.