കുട്ടികൾക്ക് ആവശ്യമായ പോഷകവും രോഗപ്രതിരോധവും ഉറപ്പാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് പനീർ. കുട്ടികൾക്ക് വേണ്ട പ്രോട്ടീന്റെ നല്ലൊരു പങ്കും പനീറിൽ നിന്ന് ലഭിക്കും.100 ഗ്രാം പനീറിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പും ഇതിലുണ്ട്.ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്. കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും വളർച്ച ഉറപ്പാക്കുന്നു പനീർ. മികച്ച രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പനീർ ചുമ, ജലദോഷം, ആസ്മ എന്നീ രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നു. ഒരു കാര്യം ഓർക്കുക, പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന പനീറിലാണ് പ്രോട്ടീൻ കൂടുതലുള്ളത് . കഴിവതും പനീർ വീട്ടിൽ തയാറാക്കാൻ ശ്രമിക്കുക. വിപണിയിൽ നിന്ന് പനീർ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പനീർ പുലാവ്, കുറുമ, പനീർ ചേർത്ത ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ കുട്ടികൾക്ക് നൽകാം.