സൂപ്പർ ഓവറിൽ ആദ്യം ബാറ്രിംഗിനിറങ്ങിയത് ഇംഗ്ലണ്ട്. സ്റ്റോക്സും ബട്ട്‌ലറുമാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗിനെത്തിയത്. ബൗൾട്ടാണ് ന്യൂസിലൻഡിന്റെ സൂപ്പർ ഓവർ എറിഞ്ഞത്.
ആദ്യ പന്തിൽ സ്റ്റോക്സും ബട്ട്‌ലറും കൂടി മൂന്ന് റൺസ് ഓടിയെടുത്തു. രണ്ടാം പന്തിൽ ബട്ട്‌ലർ സിംഗിളെടുത്തു.മൂന്നാം പന്തിൽ സ്റ്രോക്സിന്റെ തകർപ്പൻ ഷോട്ട് ബൗണ്ടറി കടന്നു.
നാലാം പന്തിലും ഒരു റൺസ്. അഞ്ചാം പന്തിലും ബട്ട്‌ലർ രണ്ട് റൺസ് നേടി.
ആറാം പന്തിൽ ബട്ട്‌ലർ ഡീപ് സ്ക്വയർ ലെഗ്ഗിൽ ബൗണ്ടറി നേടി. ഇംഗ്ലണ്ട് 15/0
ഇംഗ്ലണ്ടിനായി നീഷമും ഗപ്‌ടിലുമാണ് സൂപ്പർ ഓവറിൽ ബാറ്രിംഗിനെത്തിയത്.
ആർച്ചറായിരുന്നു ബൗളർ
ആദ്യ പന്ത് വൈഡ്, അധികമായി കിട്ടിയ പന്തിൽ നീഷം രണ്ട് റൺസ് നേടി.
രണ്ടാം പന്തിൽ ന്യൂസിലൻഡിന് പ്രതീക്ഷ നൽകി നീഷം ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്സ് നേടുന്നു.
മൂന്നാം പന്തിൽ നീഷം രണ്ട് റൺസ് നേടി.
നാലാം പന്തിൽ വീണ്ടും രണ്ട് റൺസ്.അഞ്ചാം പന്തിൽ സിംഗിൾ.
അവസാന പന്തിൽ ജയിക്കാൻ ന്യൂസിലൻഡിന് വേണ്ടത് രണ്ട് റൺസ്. പന്ത് നേരിട്ട ഗപ്ടിൽ മിഡ്‌വിക്കറ്റിലേക്ക് അടിച്ചു.ഒരു റൺസ് പൂർത്തിയാക്കിയ ശേഷം രണ്ടാം റൺസിനായുള്ള ശ്രമത്തിനിടെ ഗപ്‌ടിൽ റൺസ് ഔട്ടാവുകയായിരുന്നു.