ശ്രീഹരിക്കോട്ട: രാജ്യം ഏറെ കാത്തിരിക്കുന്ന ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം മാറ്റിവച്ചു.. വിക്ഷപണത്തിന് 56 മനിട്ടിന് മുൻപ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അടുത്ത് കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ സ്ഥാപിച്ച കൗണ്ട്ഡൗണ്‍ ക്ലോക്കില്‍ 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് കൗണ്ട്ഡൗണ്‍ നിന്നത്. സാങ്കേതിക പിഴവ് കാരണമാണ ദൗത്യം മാറ്റിവച്ചതെന്ന് ഐ..എസ്..ആർ..ഒ അറിയിച്ചു. പുതിയ വിക്ഷേപണതീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.