മുംബൈ: രാജ്യത്ത് മിതമായ വിലയുളള വീടുകളുടെ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. അഫോർഡബിൾ വീടുകളുടെ ലഭ്യത കഴിഞ്ഞ നാല് വർഷത്തിനിടെ മോശമായെന്നാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പുതുയ സർവേഫലങ്ങൾ തെളിയിക്കുന്നത്. അഫോഡബിൾ ഹൗസിംഗ് വിഭാഗത്തിൽ ഉണർവ് പ്രകടമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ സർവേ ഫലം.
പൗരന്മാരുടെ വരുമാനവുമായി കൂടി താരതമ്യപ്പെടുത്തിയാണ് സർവേ നടത്തിയാത്. ഇതനുസരിച്ച് രാജ്യത്തെ ഭവന നിർമ്മാണ മേഖലയിലെ ലഭ്യത മോശമാകുകയാണ് ചെയ്തതെന്ന് ആർ.ബി.ഐ പറയുന്നു. താങ്ങാവുന്ന വിലയുളള ഭവനങ്ങളുടെ ലഭ്യത ഏറ്റവും കുറവുളള നഗരമായി മുംബയ് തുടരുന്നു, രാജ്യത്ത് ഭുവനേശ്വറിലാണ് ഭവന വില ഏറ്റവും താങ്ങാവുന്ന നിലയിലുളളത്. റെസിഡൻഷ്യൽ അസറ്റ് മോണിറ്ററൈസിംഗ് സർവേ എന്ന പേരിലാണ് റിപ്പോർട്ട് പുറത്തുവന്നത്.