vettila

വെറ്റിലമുറുക്ക് ശീലമുള്ള പഴമക്കാരുടെ ചങ്ങാതി എന്നതിനപ്പുറം ഔഷധമൂല്യം അറിഞ്ഞാൽ ആരും വെറ്റില ചവച്ച് തുടങ്ങും. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പുഷ്‌ടം. ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കി മാരകരോഗങ്ങളെ പ്രതിരോധിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം ശമിപ്പിക്കും. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കി വിശപ്പ് വർദ്ധിപ്പിക്കും. രക്തചംക്രമണം ക്രമപ്പെടുത്തുകയും പോഷകങ്ങളുടെയും ധാതുക്കളുടെയും ആഗിരണം സുഗമമാക്കുകയും ചെയ്യും. വെറ്റിലയും കുരുമുളകും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനസംബന്‌ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കും. ചർമ്മത്തിലുണ്ടാകുന്ന അലർജി, അണുബാധ , ദുർഗന്‌ധം എന്നിവയെ ഇല്ലാതാക്കും. വെറ്റിലയിട്ട് തിളപ്പിച്ചതോ വെറ്റിലയിട്ട് വെയിലത്ത് വച്ചതോ ആയ ചൂടുവെള്ളം കുളിക്കാൻ ഉപയോഗിക്കുന്നതും ഫലപ്രദം. ശ്വസന പ്രശ്‌നങ്ങൾ, ആസ്‌ത്‌മ, ജലദോഷം എന്നിവയെ ശമിപ്പിക്കും. എന്നാൽ അമിത ഉപയോഗം നാവിലെ രസമുകുളങ്ങളെ നശിപ്പിക്കും. മൈഗ്രേൻ, മാനസികപ്രശ്നം, ടിബി, കുടൽവ്രണം, അപസ്‌മാരം എന്നിവയുള്ളവരും ഉപയോഗിക്കരുത്.