സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംവിധായകനും നടനുമായ ലാൽ. സിനിമാ തിരക്കുകൾക്കിടയിലും ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം മറക്കാറില്ല. ആരാധകർ ചോദിക്കുന്ന ചില ചോദ്യങ്ങൾക്കൊക്കെ താരം മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ മകൻ ജീൻ പോളിന്റെ പോരായ്മകൾ എന്തൊക്കെയാണ് എന്ന് ചോദിച്ച ആരാധകന് ലാൽ നൽകിയ ഉത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'അവന് എന്റെ അത്ര ഗ്ലാമർ പോര, അവന് എന്റെ അത്ര പ്രായം ഇല്ല, അവന് എന്നെപ്പോലെ ജീൻ എന്ന് പോരുള്ള മിടുക്കനായ മോൻ ഇല്ല' എന്നൊക്കെയാണ് ലാൽ നൽകിയ മറുപടികൾ. അവിടെ തീർന്നില്ല കാര്യങ്ങൾ എത്ര വയസായി എന്ന് ചോദിച്ച ആരാധകന് അദ്ദേഹം നൽകിയ മറുപടി ദുൽഖറിനെക്കാൾ സ്വൽപം കൂടുതൽ എന്നായിരുന്നു. ലാലിന്റെ മറുപടികൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.