ചന്ദ്രലേഖ, മേഘം,ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് പൂജ ബത്ര. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾക്കിപ്പുറവും കാഴ്ചയിൽ പൂജയ്ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല.
42ാം വയസിലും അതിസുന്ദരിയാണ് പൂജ. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചോദിക്കുന്ന ആരാധകരും നിരവധിയാണ്. യോഗയും ചിട്ടയായ ജീവിതവുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. 1993ൽ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ വ്യക്തിയാണ് പൂജ. ആസൈ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട് വച്ചത്. 2017 ൽ പുറത്തിറങ്ങിയ മിറർ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്.