samvritha-sunil-mohanlal

റിലീസ് ചെയ്‌ത് മാസങ്ങൾ പിന്നിട്ടിട്ടും തിയേറ്ററുകളിൽ ലൂസിഫർ തരംഗം തുടരുകയാണ്. മോഹൻലാൽ എന്ന മലയാളസിനിമയിലെ മെഗാതാരത്തെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം 200 കോടിയും പിന്നിട്ട് ബോക്‌സോഫീസിൽ പുതുചരിത്രം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിലൂടെ ലാലേട്ടൻ തന്നെ വീണ്ടും ഞെട്ടിച്ചുവെന്ന് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക സംവൃത സുനിൽ. ഒരു യൂട്വൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരു രക്ഷയുമില്ല, എക്‌സലന്റ് ആയിരുന്നു. ലാലേട്ടനെ ഒരുപാട് നാളിന് ശേഷം എനിക്കൊരു സിനിമയിൽ ഭയങ്കരമായിട്ട്, പെർഫോമൻസിന്റെ കാര്യത്തിലാണെങ്കിലും ലുക്കിലാണെങ്കിലും ഇഷ്‌ടമായി'- സംവൃത പറഞ്ഞു.

പുതിയ ചിത്രമായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സംവൃത. വിവാഹത്തിന് ശേഷം വന്ന ഇടവേളയെ തുടർന്ന് സംവൃത അഭിനയിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.