psc
പി.എസ്.സി

തിരുവനന്തപുരം: കാറ്റഗറി നമ്പർ 26/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (ഒന്നാം എൻ.സി.എ. - ഹിന്ദു നാടാർ), എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ കാറ്റഗറി നമ്പർ 282/2017 പ്രകാരം വിവിധ വകുപ്പുകളിൽ ആയ, കാറ്റഗറി നമ്പർ 117/2016 പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്‌ഷൻ അസിസ്റ്റന്റ് തസ്തികകളിൽ അഭിമുഖം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി കമ്മിഷൻ യോഗത്തിൽ തീരുമാനിച്ചു. കാസർകോട് ജില്ലയിൽ കാറ്റഗറി നമ്പർ 268/2017 പ്രകാരം ജുഡിഷ്യറി (സിവിൽ) വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നട) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 251/2018 പ്രകാരം കിർത്താഡ്സിൽ ക്യൂറേറ്റർ ഓൺലൈൻ പരീക്ഷ നടത്തും.