kerala-university
kerala university

യു.ജി/പി.ജി പ്രവേശനം:
കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി/ പി.ജി. കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള ലിസ്റ്റ് http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത പ്രൊഫോർമയുടെ പകർപ്പും, കമ്മ്യൂണിറ്റി ക്വോട്ട അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ സമർപ്പിക്കണം. പ്രവേശനത്തിന് താൽപര്യമുള്ള കോളേജുകളിൽ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും. യു.ജി കോഴ്സുകൾക്ക് 16 ന് വൈകിട്ട് 5 മണി വരെയും പി.ജി കോഴ്സുകൾക്ക് 17, 18(ഉച്ചയ്ക്ക് 1 മണി വരെ) തീയതികളിലുമാണ് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
മേൽ പറഞ്ഞ തീയതികളിൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യർത്ഥികളെ മാത്രം ഉൾപ്പെടുത്തി യു.ജി. 17.07.2019-ലും, പി.ജി. 18.07.2019-ലും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. പ്രവേശന വെബ്‌സൈറ്റിലും കോളേജുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
അപേക്ഷകൻ നേരിട്ടോ, പ്രതിനിധി മുഖേനയോ മേൽപറഞ്ഞ സമയത്തിനുള്ളിൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം. ഒരു കോളേജിലെ ഒന്നിലധികം കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റിലേക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.
ഇപ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിൽ യു.ജി കോഴ്സുകൾക്ക് റാങ്ക്പട്ടിക 17.07.2019-നും പി.ജി കോഴ്സുകൾക്ക് റാങ്ക്പട്ടിക 18.07.2019-നും അഡ്മിഷൻ വെബ്‌സൈറ്റിലും, കോളേജുകളിലും പ്രസിദ്ധീകരിക്കും.
ഇത്തരത്തിൽ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം.

അഡ്മിഷൻ നടക്കുന്ന ദിവസം അപേക്ഷകനോ/അപേക്ഷകന്റെ പ്രതിനിധിയോ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്കു മുൻപായി കോളേജിൽ ഹാജരാകണം.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദ്ദേശിച്ച സമയത്തിനുള്ളിൽ കോളേജിൽ ഹാജരാകാതെയിരുന്നാലോ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും.
പി.ജി കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ 19 ന് രാവിലെ 11 മണിക്കു മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.
ബി.എസ്‌സിക്ക് 18 നും, ബി.കോമിന് 19 നും, ബി.എയ്ക്ക് 20 നുമായിരിക്കും പ്രവേശനം. ഈ മൂന്നു ദിവസങ്ങളിലും രാവിലെ 11 മണിക്കകം ഹാജരായവരെ മാത്രമേ പരിഗണിക്കുകയുള്ളു.
അപേക്ഷകൾ സർവകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടിയില്ലെങ്കിലും അവരുടെ മെരിറ്റ് ലിസ്റ്റിനെ ബാധിക്കുകയില്ല. താത്പര്യമുണ്ടെങ്കിൽ മാത്രം കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം നേടിയാൽ മതിയാകും.
കമ്മ്യൂണിറ്റി ക്വോട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റിലും കോളേജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ പരിഗണിക്കില്ല.


പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ 25 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ എം.ടെക്ക് (ഫുൾടൈം/ പാർട്ട് ടൈം), നാലാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ സി.ബി.സി.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ ബി.എസ് സി/ ബി.കോം (റഗുലർ2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി2015, 2014 & 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഫയൽ അദാലത്ത്

സർവകലാശാലയുടെ സെനറ്റ് ഹൗസ് കാമ്പസിൽ 17 ന് നടത്താനിരുന്ന ഫയൽ അദാലത്ത് ജൂലൈ 22 ലേക്ക് മാറ്റി. അദാലത്തിനായി ഓൺലൈനിലൂടെ പരാതികൾ സമർപ്പിച്ചവർ 22 ന് രാവിലെ 10.30 ന് സെനറ്റ് ഹൗസ് കാമ്പസ്, പാളയത്ത് ഹാജരാകണം.