യോഗ്യതയില്ലാതെ സ്ഥിരീകരണം നൽകുന്നവർക്കെതിരെ നടപടി
കാറ്റഗറി നമ്പർ 4/2019 പ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 2019 ഒക്‌ടോബറിൽ നടത്തുന്ന പരീക്ഷയ്ക്ക് നിശ്ചിതയോഗ്യതയായ 60 ശതമാനം മാർക്കോടുകൂടിയ ബി.കോം.ബിരുദം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് സ്ഥിരീകരണം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 395/2017 പ്രകാരം വ്യാവസായിക പരിശീലന വകുപ്പിൽ (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേകനിയമനം) വർക്‌ഷോപ്പ് അറ്റൻഡർ (മെഷിനിസ്റ്റ്) തസ്തികയിലേക്ക് 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.