സമ്പത്ത് കൈവരുന്നതും അത് നിലനിർത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ഈശ്വരാനുഗ്രഹം നല്ലതുപോലെ ഉണ്ടെങ്കിൽ മാത്രമേ ധനദേവത കടാക്ഷിക്കുകയുള്ളൂ എന്ന വിശ്വാസം നിലവിലുണ്ട്. ദൈവകടാക്ഷത്തിന് പ്രത്യേകിച്ചും ധനാഭിവൃദ്ധിക്ക് നമ്മൾ അനുഷ്ഠിക്കേണ്ടതായ ചില കാര്യങ്ങൾ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. അത് എന്താണെന്ന് നോക്കാം.
പണം അലക്ഷ്യമായി വലിച്ചെറിയുകയോ കൈകാര്യം ചെയ്യുകയോ അരുത്.
സ്വർണം, വാഹനം, ഭൂമി, വീട്, വ്യാപാര സ്ഥാപനം തുടങ്ങിയവയുടെ വിൽപന, പണയപ്പെടുത്തൽ എന്നിവയ്ക്ക് കഴിവതും വെള്ളിയാഴ്ച ദിവസം ഒഴിവാക്കുക.
ധനം ലക്ഷ്മീ ദേവിയാണെന്ന സങ്കൽപ്പത്തിൽ വീട്, ഓഫീസ്, വ്യവസായശാല എന്നിവിടങ്ങളിൽ കന്നിമൂല ഭാഗത്ത് വടക്കോട്ട് അഭിമുഖമായി സൂക്ഷിക്കുന്ന അലമാരയിൽ നിത്യവുമുള്ള പണം, രേഖകൾ എന്നിവ സൂക്ഷിക്കുക.
സന്ധ്യയ്ക്ക് ശേഷം കഴിവതും പണമിടപാട് നടത്താതിരിക്കുക.
പ്രധാനപ്പെട്ട എല്ലാ നല്ലകാര്യങ്ങൾക്കും ബുധൻ, വ്യാഴം എന്നിവ ഉത്തമമാണ്.
രാഹൂകാല സമയത്ത് പണമിടപാടുകൾ നടത്താതിരിക്കുക.
ധാരാളം പണം ശേഖരിച്ച് വയ്ക്കുന്നത് ലക്ഷ്മി ദേവിയെ അകറ്റുന്നതിന് കാരണമാകും. പണത്തെ പലകാര്യങ്ങളിലും വിനിയോഗിച്ചും, വിനിമയം ചെയ്തും ശീലിക്കണം.