mg-university-info
mg university info

ഡിഗ്രി അലോട്ട്‌മെന്റ്
ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 17ന് വൈകിട്ട് 4.30ന് മുമ്പായി പ്രവേശനം നേടണം.


ഓപ്ഷൻ രജിസ്‌ട്രേഷൻ
പി.ജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്‌മെന്റിന് അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി നടത്തുന്ന ഫൈനൽ അലോട്ട്‌മെന്റിന് ഇന്നുകൂടി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം.


പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ സി.എസ്.എസ് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ 24 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.


എം.ബി.എ പ്രവേശനം
എം.ബി.എ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും (കെ-മാറ്റ് കേരള/സിമാറ്റ്/ക്യാറ്റ്), ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ഇന്റർവ്യൂവും ഗ്രൂപ്പ് ഡിസ്‌കഷനും 25ന് നടക്കും. 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 1 ന് ക്ലാസുകൾ തുടങ്ങും. അപേക്ഷ കോളേജുകളിൽ ലഭിക്കും.


പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27വരെ അപേക്ഷിക്കാം.