പാലോട്: വാമനപുരം നദിക്കരയിലെ ടാർപ്പക്കുളത്തിൽ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് നടന്നു. സഹോദരങ്ങളായ ബൈജു, പ്രിജു എന്നിവർ നടത്തിയ മത്സ്യകൃഷിയാണ് നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ സാനിദ്ധ്യത്തിൽ വിളവെടുത്തത്. ഗിഫ്റ്റ് തിലോപ്പി, റെഡ് ബല്ലി തുടങ്ങിയ മീനുകൾ വിപണനത്തിന് തയാറാണ്. ഇതുപോലെ നന്ദിയോട് വലുതും ചെറുതുമായ 60ഓളം മത്സ്യക്കുളങ്ങളാണ് ഉള്ളത്. നല്ല മത്സ്യം പ്രചരണാർത്ഥം ഇവയ്ക്ക് നല്ല മാർക്കറ്റ് ഒരുക്കുമെന്ന് ഗ്രാമാമൃതം ടീം കൺവീനർ ബി.എസ്. ശ്രീജിത്തും ശാന്തി പ്രിയനും അറിയിച്ചു. മത്സ്യത്തിനും പുറമെ മത്സ്യമുട്ടകളും ഇവരുടെ എം.എസ് ഫാമിലുണ്ട്.